ai-football

മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്നത് പോലെ പ്ലഗ്ഗിൽ കുത്തിവെച്ച് ചാർജ്ജ് ചെയ്യുന്ന ഫുട്ബോളുകൾ! കളിക്കാരൻ പരിക്കേറ്റ് വീഴുന്നതിന് മുൻപ് അത് പ്രവചിക്കുന്ന സൂപ്പർ കമ്പ്യൂട്ടറുകൾ! അതെ, 2022 ഖത്തറിൽ നമ്മൾ കണ്ട ഫുട്ബോളല്ല ഇത്. 

ai-magic

അന്ന് പന്തിൽ ഓഫ്‌സൈഡ് അറിയാൻ ഒരു സെൻസർ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നുണ്ടോ? വെറും 4 വർഷം! ഈ ചുരുങ്ങിയ കാലം കൊണ്ട് AI ഫുട്ബോളിനെ എങ്ങനെ മാറ്റിയെന്ന് ചിന്തിക്കാൻ പറ്റുമോ? ഒന്നാമതായി, ഇത്തവണ പന്തിലെ സെൻസർ വെറും ഓഫ്‌സൈഡിന് മാത്രമല്ല. സെക്കൻഡിൽ 500 തവണ ഡാറ്റ അയക്കുന്ന ഇതിനെ 'Machine Learning' സിസ്റ്റവുമായി ഫിഫ കണക്ട് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിലെ 12 ക്യാമറകൾ കളിക്കാരുടെ ശരീരത്തിലെ 29 പോയിന്റുകൾ ട്രാക്ക് ചെയ്ത് റിയൽ-ടൈം 3D അവതാറുകളും റീപ്ലേകളും സെക്കൻഡുകൾക്കുള്ളിൽ സ്ക്രീനിലെത്തിക്കും.

രണ്ടാമത്തെ മാറ്റം, 48 ടീമുകളുടെയും കോച്ചുമാരുടെ കയ്യിൽ ഫിഫയും ലെനോവോയും ചേർന്നൊരുക്കിയ വമ്പൻ AI അസിസ്റ്റന്റുണ്ട്. കളിക്കാർ ഓടുമ്പോൾ അവരുടെ മസിൽ സ്ട്രെസ്സും ഹൃദയമിടിപ്പും ലൈവായി നോക്കി, ഒരു പ്ലയെർ പരിക്കേറ്റ് വീഴാൻ എത്ര ശതമാനം സാധ്യതയുണ്ടെന്ന് വരെ ഈ AI മുൻകൂട്ടി പ്രവചിക്കും.

AI-COACH

മൂന്നാമതായി, കഴിഞ്ഞ മാച്ചിലൊക്കെ കളി കാണുമ്പോൾ റഫറിയുടെ ബോഡി ക്യാം വിഷ്വലുകൾ ശ്രദ്ധിച്ചിരുന്നോ? AI വഴി റിയൽ-ടൈമിൽ സ്റ്റെബിലൈസ് ചെയ്ത ദൃശ്യങ്ങളാണത്! അതായത് റഫറിയുടെ കണ്ണിലൂടെ നമ്മൾ ആ കളി ലൈവായി കാണുന്ന ഒരു ഫീൽ ഉണ്ടാക്കുന്ന രീതി. ഇതുകൂടാതെ കളിക്കാർക്കെതിരെയുള്ള സോഷ്യൽ മീഡിയ ഹേറ്റ് കമന്റുകൾ വെറും 2 സെക്കൻഡിൽ ഫിൽറ്റർ ചെയ്ത് ഹൈഡ് ചെയ്യാനും ഇത്തവണത്തെ ഫിഫ AI-ക്ക് കഴിയും! ചുരുക്കത്തിൽ 2022-ലെ സാങ്കേതികവിദ്യ പരീക്ഷണം, 2026-ൽ ഫുട്ബോളിന്റെ DNA തന്നെ മാറ്റിമറിച്ചു എന്ന് പറയാം.

BODY-CAM
ENGLISH SUMMARY:

AI in Football 2026 is revolutionizing the sport with advanced technology that goes beyond simple offside detection. This AI system analyzes player movements and biometrics in real-time, predicting potential injuries and enhancing the viewing experience through stabilized bodycam footage.