ഫിഫ ലോകകപ്പ് 2026 ലെ ആദ്യ 'റൗണ്ട് ഓഫ് 32' നോക്കൗട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കാനഡ പ്രീ-ക്വാർട്ടറില്‍. ഇന്‍ജുറി ടൈമില്‍ മധ്യനിരത്താരം സ്റ്റീഫന്‍ എസ്റ്റക്വിയോ നേടിയ ഏകഗോളിലാണ് കാനഡ ചരിത്രത്തിലാദ്യമായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

മത്സരത്തിലുടനീളം കാനഡ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിന്റെ തകർപ്പൻ സേവുകൾ വിനയായി. ഒടുവില്‍ 75-ാം മിനിറ്റിൽ ക്യാപ്റ്റൻ അല്‍ഫോണ്‍സോ ഡേവിസ് കളത്തിലിറങ്ങിയതോടെ കാനഡ ആക്രമണം കടുപ്പിച്ചു. 

ഒടുവിൽ 92-ാം മിനിറ്റിൽ അലിസ്റ്റർ ജോൺസ്റ്റൺ ബോക്സിലേക്ക് നൽകിയ ലോങ് ബോൾ ദക്ഷിണാഫ്രിക്കൻ പ്രതിരോധ നിര ക്ലിയർ ചെയ്തത് നേരെ യുസ്റ്റാക്വിയോയുടെ കാലുകളിലേക്കാണ് എത്തിയത്. ബോക്സിന് പുറത്തുനിന്ന് താരം തൊടുത്ത മനോഹരമായ ഷോട്ട് ദക്ഷിണാഫ്രിക്കയുടെ ഗോള്‍ വലയുടെ താഴത്തെ കോർണറിൽ പതിച്ചപ്പോൾ കനേഡിയൻ ക്യാമ്പിൽ ആവേശം അണപൊട്ടി. ദക്ഷിണാഫ്രിക്കയുടെ ഗോളി വില്യംസ് ഡൈവ് ചെയ്തെങ്കിലും പന്ത് പിടിച്ചെടുക്കാൻ സാധിച്ചില്ല. 

മല്‍സരം അവസാനിച്ചതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്നും പുറത്തായി. അതേസമയം, നെതർലൻഡ്സ്– മൊറോക്കോ മത്സരത്തിലെ വിജയികളെയായിരിക്കും കാനഡ അടുത്ത റൗണ്ടിൽ നേരിടുക.

ENGLISH SUMMARY:

The Canada men's national soccer team scripted history in the FIFA World Cup 2026 by securing their first-ever spot in the pre-quarterfinals after a thrilling 1-0 victory over South Africa. Canada maintained a dominant offensive presence throughout the highly competitive Round of 32 knockout match, but they were repeatedly denied by the brilliant athleticism of South African goalkeeper Ronwen Williams. The North American side significantly amplified their attacking pressure in the seventy-fifth minute when talismanic captain Alphonso Davies made a high-profile return from injury onto the pitch. The tactical breakthrough finally arrived in the ninety-second minute of injury time after a long ball from Alistair Johnston was partially cleared by the South African defense. Midfielder Stephen Eustáquio capitalized on the loose ball to unleash a sensational first-time volley from outside the penalty box that cleanly pierced the bottom corner of the net. This spectacular strike marked Eustáquio's first international goal in two and a half years, effectively avoiding extra time to send a resilient Canada directly into the historic Round of 16.