Soccer Football - FIFA World Cup 2026 - Group K - DR Congo v Uzbekistan - Atlanta Stadium, Atlanta, Georgia, U.S. - June 27, 2026 DR Congo's Yoane Wissa celebrates scoring their third goal with teammates IMAGN IMAGES via Reuters/Brett Davis TPX IMAGES OF THE DAY
3-1 ന് ഉസ്ബെക്കിസ്ഥാനെ തകര്‍ത്ത് ഡിആര്‍ കോംഗോ. ലോകകപ്പില്‍ കോംഗോയുടെ ആദ്യ ജയമാണിത്. കളിയുടെ പത്താം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ എല്‍ദോര്‍ ഷൊമുറോദോവ് ഉസ്ബെക്കിസ്ഥാനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന കോംഗോ പിന്നീടങ്ങോട്ട് ആക്രമിച്ച് കളിച്ചു.
68–ാം മിനിറ്റിലെ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച യൊവാന്‍ വിസെ ഡിആര്‍ കോംഗോയ്ക്കായി സമനില പിടിച്ചു. 78–ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഫിസ്റ്റണ്‍ മയേലെ ഉസ്ബെക്കിസ്ഥാന്‍റെ ഗോള്‍ വല കുലുക്കിയതോടെ കോംഗോ ലീഡെടുത്തു.
ഇന്‍ജറി ടൈമില്‍ ഉസ്ബെക്കിസ്ഥാൻ സമനിലയ്ക്കായി കടുത്ത സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് വിസെയുടെ രണ്ടാമത്തെയും കോംഗോയുടെ മൂന്നാമത്തെയും ഗോളും പിറന്നത്. കൗണ്ടർ അറ്റാക്കിലൂടെ ബോക്സിന് തൊട്ടുപുറത്ത് വെച്ച് പന്ത് സ്വീകരിച്ച വിസെ, മനോഹരമായ ടേണിങ് ഷോട്ടിലൂടെ പ്രതിരോധനിരയെ വെട്ടിച്ച് പന്ത് പോസ്റ്റിന്റെ ടോപ് കോർണറിലേക്ക് തൊടുത്തുവിട്ടു.
ജയത്തോടെ നാലുപോയിന്‍റുമായി കോംഗോ റൗണ്ട് ഓഫ് 32 ലേക്ക് കടന്നു. 52 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ലോകകപ്പാണ് കോംഗോയ്ക്കിത്. അതേസമയം, ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാന്‍ പോയിന്‍റൊന്നുമില്ലാതെ പുറത്തായി.