morocco

ഡച്ച് ഫുട്ബോൾ കളരിയിൽനിന്ന് കരുത്താർജിച്ച മൊറോക്കോ നാളെ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ നെതര്‍ലന്‍ഡ്സിന് എതിരാളികളായി എത്തുന്നു. മൂന്നുവട്ടം മാത്രമേ നേര്‍ക്കുനേര്‍ വന്നിട്ടുള്ളുവെങ്കിലും കളത്തില്‍ അപരിചിതരല്ല നെതര്‍ലന്‍ഡ്സും മറോക്കോയും.

ഡച്ച് ഫുട്ബോളിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് മൊറോക്കോ ഫുട്ബോള്‍ ടീമിനെ വാർത്തെടുത്തതും ലോകകപ്പ് സെമിയിലെത്തിയും ആഫ്രിക്കന്‍ ചാംപ്യന്‍മാരായതും. ഡച്ച് പൗരത്വമുള്ള മൊറോക്കൻ വംശജരുടെ കൂറ് ആരോടാണ് എന്നത് നെതർലൻഡ്‌സിൽ ഒരു തർക്കവിഷയമാണ്. മുൻ ഡച്ച് താരവും ടെലിവിഷൻ അവതാരകനുമായ റാഫേൽ വാൻ ഡർ വാർട്ട് മാർച്ചിൽ നടത്തിയ ഒരു പരാമർശം വലിയ വിവാദമായിരുന്നു. നെതർലൻഡ്‌സ് ടീമിൽ കളിക്കാൻ മികവില്ലാത്ത മൊറോക്കൻ വംശജരാണ് മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ പോകുന്നത്. ഹക്കിം സിയെച്ച് മാത്രമാണ് ഒരു അപവാദം.അദ്ദേഹം ഞങ്ങളുടെ ടീമിലുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്,'' എന്നായിരുന്നു വാൻ ഡർ വാർട്ടിന്റെ വാക്കുകൾ. മുൻപ് മൂന്നു തവണയേ നെതര്‍ലന്‍ഡ്സും മൊറോക്കോയും നേർക്കുനേർ വന്നിട്ടുള്ളൂവെങ്കിലും ഇരുടീമും അപരിചിതരല്ല. മൊറോക്കോ ടോപ് സ്കോറർ ഇസ്മായിൽ സൈബാരി കഴിഞ്ഞ സീസണ്‍ വരെ കളിച്ചത്, ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനിലാണ്. ഈ ലോകകപ്പിലെ മൊറോക്കൻ ടീമിൽ സോഫിയാൻ അംറബാത്, നൗസെയർ മസ്റോയി, അനസ് സലാഹ്-എദ്ദീൻ എന്നിവരുണ്ട്. നെതർലൻഡ്‌സിനു വേണ്ടി അണ്ടർ 21 തലത്തിൽ കളിച്ച ശേഷമാണ് അനസ് കഴിഞ്ഞ വർഷം മൊറോക്കോയിലേക്ക് കൂറുമാറിയത്. 

ENGLISH SUMMARY:

Morocco faces the Netherlands in a World Cup knockout match, a clash fueled by the Dutch footballing influence on the Moroccan team. Many Moroccan players have Dutch roots or have played in Dutch leagues, creating an interesting dynamic for this highly anticipated game.