algeria-holds-austria-draw

അള്‍ജീരിയയും ഓസ്ട്രിയയുമായുള്ള നിര്‍ണായ ഗ്രൂപ്പ് മല്‍സരം സമനിലയില്‍ അവസാനിച്ചു. 3–2ന് അള്‍ജീരിയ ജയിച്ചെന്ന് ഉറപ്പിച്ചിരിക്കെ ഇന്‍ജറി ടൈമിന്‍റെ അവസാന മിനിറ്റില്‍ ഓസ്ട്രിയ താരം സാസ കലാജിച്ച് സമനില പിടിക്കുകയായിരുന്നു. കളിയിലുടനീളം ഇരു ടീമുകളും ആവേശപ്പോരാട്ടമാണ് പുറത്തെടുത്തത്. 

28–ാം മിനിറ്റില്‍ ഓസ്ട്രിയയ്ക്കായി മാര്‍കോ അർനാട്ടോവിച്ച് ഗോള്‍ നേടി. എന്നാൽ ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ റഫീഖ് ബൽഗാലിയിലൂടെ അൾജീരിയ സമനില പിടിച്ചു.  60–ാം മിനിറ്റില്‍ റിയാസ് മഹ്റെസിലൂടെ അള്‍ജീരിയ ലീഡുയര്‍ത്തി. അധികസമയത്ത്  പെനല്‍റ്റിയിലൂടെ മഹ്റെസ് വീണ്ടും ഗോള്‍ നേടിയതോടെ അള്‍ജീരിയയുടെ ജയം ഉറപ്പിച്ചു. എന്നാല്‍ ഇന്‍ജറി ടൈമിന്‍റെ അവസാന മിനിറ്റില്‍ ഓസ്ട്രിയ സമനില നേടി. ഇതോടെ ഇരുടീമുകളും റൗണ്ട് ഓഫ് 32 ലേക്കുള്ള സാധ്യത സജീവമാക്കിയിട്ടുണ്ട്. ഗ്രൂപ്പില്‍ ഓസ്ട്രിയയാണ് രണ്ടാമത്. 

ENGLISH SUMMARY:

The national football teams of Algeria and Austria played out an absolute six-goal thriller in a crucial group-stage fixture that ultimately ended in a dramatic 3-3 draw. Veteran forward Marco Arnautović opened the scoring for Austria in the twenty-eighth minute before Rafik Belghali restored parity for the African side just moments before the half-time whistle. Former Premier League star Riyad Mahrez then completely shifted the momentum by giving Algeria the lead exactly at the hour mark. Mahrez appeared to have comfortably secured all three points for his nation when he clinically converted a late penalty during extra time to make it 3-2. However, Austrian striker Saša Kalajdžić produced an unforgettable moment by netting a sensational equalizer in the final minute of injury time. This highly entertaining and high-scoring result keeps the qualification hopes alive for both squads, leaving a resilient Austria holding the second spot in the group as they head into the decisive phase of the tournament.