നിര്‍ണായക ഗ്രൂപ്പ് മല്‍സരത്തില്‍ യുറഗ്വായെ 1–0ത്തിന് തകര്‍ത്ത് സ്പെയിന്‍ നോക്കൗട്ടില്‍. കളിയിലുടനീളം ഇരുടീമുകളും മികച്ച ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ സ്പെയിന്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. 41–ാം മിനിറ്റില്‍ മാര്‍ക്കൊസ് ലൊറെന്‍റോയുടെ അസിസ്റ്റ് അലക്സ് ബയേന ഗോളാക്കി.
യുറഗ്വായ് ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുെട കയ്യില്‍ തട്ടിയാണ് ഗോളായത്. ഇതോടെ ആദ്യ പകുതിക്ക് പിന്നാലെ ഗോള്‍ കീപ്പറെ യുറഗ്വായ് മാനേജര്‍ തിരികെ വിളിച്ചു. ആദ്യ പകുതിയില്‍ മാനുവല്‍ ഉഗാര്‍ട്ട പരുക്കേറ്റ് പുറത്ത് പോയതും യുറഗ്വായ്ക്ക് തിരിച്ചടിയായി.
അധിക സമയത്ത് കളിക്കളത്തില്‍ യുറഗ്വായ്– സ്പെയിന്‍ താരങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഫൗളിന് അഗസ്റ്റിന്‍ കനോബിയ ചുവപ്പ് കാര്‍ഡുമായി പുറത്തായി. റഫറിയുടെ ജഴ്സിയില്‍ കടന്ന് പിടിച്ച് കയേറ്റം ചെയ്യാനും താരം മുതിര്‍ന്നത് നാടകീയ രംഗങ്ങളുണ്ടാക്കി. ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി സ്പെയിന്‍ നോക്കൗട്ടില്‍ കടന്നു. അനിവാര്യമായ ജയം കൈവിട്ടതോടെ യുറഗ്വായ് ലോകകപ്പില്‍ നിന്നും പുറത്തായി.
ENGLISH SUMMARY:
Spain mathematically confirmed their progression to the World Cup knockout rounds as group winners after registering a hard-fought 1-0 win over a resilient Uruguay side. The decisive moment of the high-stakes match occurred in the forty-first minute when Álex Baena successfully converted an accurate pass from midfielder Marcos Llorente. The ball unluckily deflected off Uruguayan goalkeeper Fernando Muslera before crossing the line, a mistake that saw the veteran shot-stopper get substituted by his manager at halftime. Uruguay's hopes of a comeback had already suffered a major setback earlier in the first half when key midfielder Manuel Ugarte had to leave the field due to an injury. Despite constructing several threatening offensive runs throughout the game, the South American team simply lacked the clinical edge required to bypass Spain's solid defense. The tense match ended in complete chaos during injury time as a massive on-field brawl erupted between the two squads, resulting in a straight red card for Uruguay's Agustín Canobbio after he physically confronted the match referee following a foul. This heartbreaking narrow defeat marks the official end of Uruguay's journey in the tournament, while a dominant Spain confidently marches forward.