HOUSTON, TEXAS - JUNE 26: Cabo Verde players pose for a team photograph before the FIFA World Cup 2026 Group H match between Cabo Verde and Saudi Arabia at Houston Stadium on June 26, 2026 in Houston, Texas. Francois Nel/Getty Images/AFP (Photo by Francois Nel / GETTY IMAGES NORTH AMERICA / Getty Images via AFP)

ലോകകപ്പില്‍ വന്നത് വെറുതേ പോകാനല്ലെന്ന് കാബോ വെര്‍ദെ. നിര്‍ണായക മല്‍സരത്തില്‍ സൗദി അറേബ്യയ്ക്കെതിരെ ഗോള്‍രഹിത സമനില പിടിച്ചതോടെ ഗ്രൂപ്പ് H-ൽ രണ്ടാം സ്ഥാനക്കാരായി ലോകകപ്പിന്‍റെ നോക്കൗട്ടില്‍ കടന്നു. ജൂലൈ മൂന്നിന് മയാമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയ്ക്കെതിരെയാണ്  കാബോ വെര്‍ദെയുടെ അടുത്ത മല്‍സരം.

ഗോള്‍ നേടാന്‍ നിരന്തര പരിശ്രമമാണ് കാബോ വെര്‍ദെയില്‍ നിന്നുണ്ടായത്. ഇടവേളയ്ക്ക് തൊട്ടുപിന്നാലെ, കാബോ വെർദെ സ്കോർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോക്സിന് പുറത്ത് നിന്ന് കെവിൻ പിന എടുത്ത ഷോട്ട് ടോപ്പ് കോർണറിന് തൊട്ടടുത്ത് കൂടി പുറത്തേക്ക്  പോയി. കളി തീരാന്‍  15 മിനിറ്റ് ബാക്കിയുള്ളപ്പോൾ, ഗോൾ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ ലാറോസ് ഡുവാർട്ടെയുടെ ഷോട്ട് സൗദി ഗോള്‍ കീപ്പര്‍ തടുത്തിട്ടു. സമനിലയോടെ ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ രാജ്യം കൂടിയായി കാബോ വെര്‍ദെ.‌‌

ENGLISH SUMMARY:

The Cape Verde national football team has scripted a historic chapter in their sports history by qualifying for the knockout stages of the FIFA World Cup. This monumental achievement was unlocked after they successfully fought to a hard-earned goalless draw against Saudi Arabia in their final crucial group-stage fixture. By securing this vital point, the resilient African team successfully advanced as the runners-up of Group H. Their stellar defensive display throughout the group stages has now earned them a high-stakes Round of 16 clash against reigning world champions Argentina, scheduled to take place on July third in Miami. During the intense match against Saudi Arabia, Cape Verde created several promising opportunities, including a powerful long-range strike from Kevin Pina and a late dangerous effort by Laros Duarte that was saved. With this unbeaten run, Cape Verde has proudly become only the third African nation to reach the prestigious World Cup knockout phase without suffering a single defeat in the group matches.