സ്കോട്ലന്ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ നോക്കൗട്ടില്‍. കളിയുടെ ഏഴാം മിനിറ്റില്‍ വിനീസ്യൂസ് ജൂനിയറാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. ഇതോടെ സ്കോട്ലന്ഡ് മികച്ച കളി പുറത്തെടുത്തു. 22–ാം മിനിറ്റില്‍ വിനീസ്യൂസ് ഗോളടിച്ചുവെങ്കിലും റഫറി അനുവദിച്ചില്ല. ആദ്യപകുതിയുടെ അധികസമയത്തെ് വിനിയുടെ രണ്ടാം ഗോളും പിറന്നു. 60–ാം മിനിറ്റില്‍ മത്തേയൂസ് കൂഞ്ഞയിലൂടെ ബ്രസീല്‍ മൂന്നാമത്തെ ഗോളും നേടി.
981 ദിവസങ്ങള്‍ക്ക് ശേഷം ബ്രസീല്‍ ജേഴ്സിയില്‍ നെയ്മാര്‍ കളത്തിലിറങ്ങി. 75ാം മിനിറ്റില്‍ പകരക്കാരനായാണ് താരം എത്തിയത്. ഗോള്‍ വ്യത്യാസത്തിന്‍റെ കരുത്തില്‍ മൊറോക്കോയെ പിന്നിലാക്കി ബ്രസീല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരുമായി.
ENGLISH SUMMARY:
The Brazilian national football team comfortably secured their place in the knockout stages of the FIFA World Cup with a dominant 3-0 victory over Scotland. Winger Vinicius Junior put the South American powerhouse ahead early in the seventh minute with a clinical strike before Scotland mounted a brief defensive resurgence. Although the referee controversially disallowed an apparent second goal from Vinicius in the twenty-second minute, the Real Madrid star successfully completed his brace during first-half stoppage time. Forward Matheus Cunha then extended the Seleção's lead to three goals with a composed finish in the sixtieth minute of the match. The high-stakes encounter also marked an emotional milestone as talisman Neymar made his highly anticipated international return, coming off the bench in the seventy-fifth minute after 981 days away from the national team. Thanks to this decisive goal margin, Brazil successfully topped their competitive group as champions ahead of Morocco.