സമ്മര്‍ദങ്ങള്‍ ഒന്നുമില്ലാത്ത ലോകകപ്പാണ് ലയണല്‍ മെസിക്കിത്. ചുമലില്‍  ഭാരമില്ലാതെ ലിയോ പന്ത് തട്ടുന്നു. അര്‍ജന്‍റൈന്‍ ആരാധകരും  ചില്‍ മോഡിലാണ്  ഇക്കുറി മല്‍സരം കാണുന്നത്. ഇനി കിട്ടുന്നതെല്ലാം ആരാധകര്‍ക്ക് ബോണസാണ്. ഇങ്ങനെ ഭാരങ്ങളേതുമില്ലാതെ പന്തുതട്ടുന്ന ലയണല്‍‌ െമസിയെയാണ്  എതിരാളികള്‍ ഏറെ ഭയപ്പെടേണ്ടത്. ഈ മെസിയുടെ ബൂട്ടുകള്‍ക്ക് മൂര്‍ച്ച വല്ലാതെ കൂടുതലാണ്. റെക്കോര്‍ഡ് തീര്‍ത്ത് മുന്നേറുകയാണ് റൊസാരിയോയുടെ രാജാവ്. ഈ ലോകകപ്പില്‍ മെസിക്ക് മുന്‍പിലുള്ള ലക്ഷ്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ എന്ന നേട്ടം ഡീയേഗോ മറഡോണയ്ക്കൊപ്പം പങ്കിടുകയാണ് മെസി ഇപ്പോള്‍.  രണ്ടുപേര്‍ക്കും എട്ടെണ്ണം വീതം. ഒരു വട്ടം കൂടി ഗോളിലേക്ക് വഴിയൊരുക്കിയാല്‍ മറഡോണയെ മറികടക്കും െമസി. ലോകപ്പിലെ പെനല്‍റ്റി ഗോളുകളില്‍ രണ്ടാമതാണ് നിലവില്‍. മുന്നിലുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നിലേക്കാള്‍ ഒരു ഗോളിന് മാത്രം പിന്നില്‍. ഇതിലുമാക്കെയേറെ ലയണല്‍ ആന്ദ്രെ മെസിയെ കൊതിപ്പിക്കുന്ന മറ്റൊന്നുണ്ട്. വിശ്വകിരീടവും ഗോള്‍ഡന്‍ ബോളുമൊക്കെ നേടിയ ലിയോ ഇതുവരെ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിട്ടില്ല. രണ്ടുമല്‍സരങ്ങള്‍ പിന്നിട്ടപ്പൊഴേക്കും അഞ്ചുഗോളുകളായി കഴിഞ്ഞു മെസിയുടെ പേരില്‍. ഹാരി കെയ്നും എര്‍ലിങ് ഹാളണ്ടും എംബാപ്പേയും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പക്ഷേ ഇതുവരെ നേടാനാകാത്ത ഗോള്‍ഡന്‍ബൂട്ടില്‍ ലിയോ കണ്ണുവച്ചിട്ടുണ്ടെങ്കില്‍ വരും മല്‍സരങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന ഗോളുകള്‍ കണ്ട് അര്‍ജന്‍റൈന്‍ ആരാധകര്‍ക്ക് ത്രില്ലടിക്കാം.

ഏറ്റവും കൂടുതല്‍ ലോകകപ്പ് അപ്പിയറന്‍സുകള്‍, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മിനിറ്റുകള്‍ കളിച്ചതാരം, നിലവില്‍ ലോകകപ്പില്‍ ​ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതാരം. റെക്കോര്‍ഡുകള്‍ ഇപ്പോള്‍ തന്നെ പലതും പേരിലുണ്ട് ലിയോയ്ക്ക്. ഒരു വിശ്വകിരീടത്തിനുമപ്പുറം വീണ്ടും മറ്റൊരു വിശ്വവേദിയിലേക്ക് ലിയോ എത്തിയത് വെറുതെയല്ലെന്ന്  ആദ്യമല്‍സരങ്ങള്‍ കൊണ്ട് തന്നെ തെളിഞ്ഞ് കഴിഞ്ഞു.

ENGLISH SUMMARY:

Argentina captain Lionel Messi is playing with a completely liberated mindset in the ongoing FIFA World Cup, much to the delight of his global fanbase. Free from the intense historical pressure of delivering a maiden title, the iconic playmaker has started the tournament in breathtaking fashion by scoring five goals in just his first two group matches. After dismantling Algeria with a clinical hat-trick, Messi bounced back from an early penalty miss against Austria to net a brilliant brace and secure a 2-0 victory. These crucial strikes took his spectacular all-time tournament tally to eighteen goals, comfortably breaking the legendary goalscoring records previously held on the world stage. While heavyweights like Erling Haaland, Kylian Mbappé, and Vinícius Júnior present stiff competition, the Argentine maestro looks heavily backed to claim the elusive Golden Boot award that has escaped him throughout his career. With a guaranteed spot in the knockout rounds safely locked away, Argentina will look to maintain their flawless momentum as they prepare to face Jordan in their final group fixture.