ARLINGTON, TEXAS - JUNE 22: Lionel Messi #10 of Argentina celebrates after scoring his team's first goal during the FIFA World Cup 2026 Group J match between Argentina and Austria at Dallas Stadium on June 22, 2026 in Arlington, Texas. Charlotte Wilson/Getty Images/AFP (Photo by Charlotte Wilson / GETTY IMAGES NORTH AMERICA / Getty Images via AFP)
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം കുറിച്ച് അര്‍ജന്റീയുടെ ലയണൽ മെസി. ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോൾ. ബോക്സിന്റെ ഇടതുവിങ്ങിൽനിന്നു ഫക്കുന്തോ മെഡിന ക്രോസ് നൽകിയ പന്ത് സ്വീകരിച്ച മെസി കൃത്യമായി അത് ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) എന്ന റെക്കോർഡ് ആണ് ലോകകപ്പിലെ 17–ാം ഗോളടിച്ച് മെസി മറികടന്നത്. ഓസ്ട്രിയയ്ക്കെതിരായ ഇരട്ടഗോളോടെ ലോകകപ്പിലെ മെസിയുടെ ഗോളെണ്ണം പതിനെട്ടായി.
ആദ്യ മല്‍സരത്തിലെ ഹാട്രിക്കോടെ 16 ഗോളുമായി ജര്‍മന്‍ താരം ക്ലോസെയ്ക്കൊപ്പമെത്തിയ മെസി ഓസ്ട്രിയയ്ക്കെതിരെ നേടിയത് എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍. 28 കളികളില്‍ നിന്നാണ് മെസിയുടെ പതിനെട്ടാം ലോകകപ്പ് ഗോള്‍. മെസിയുടെ 18ാം ലോകകപ്പ് മല്‍സര ജയം കൂടിയാണിത്. ക്ലോസെയുടെ 17 ജയങ്ങളുടെ റെക്കോര്‍ഡും തകര്‍ത്തു.
തുടര്‍ച്ചയായി ആറ് ലോകകപ്പ് മല്‍സരങ്ങളില്‍ ഗോളെന്ന റെക്കോര്‍ഡിലും മെസി പങ്കാളിയായി. ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്നും ബ്രസീലിന്റെ ജെയര്‍സീഞ്ഞോയ്ക്കുമൊപ്പമാണ് നേട്ടം പങ്കിടുന്നത്. ഞായറാഴ്ച ജോര്‍ദാനെതിരേയും ഗോള്‍ നേടാനായാല്‍ ഈ റെക്കോര്‍ഡും മെസിക്ക് സ്വന്തം പേരില്‍ മാത്രമാക്കാം.
ലോകകപ്പിലെ ഗോള്‍ വേട്ടക്കാര്‍
* മെസി- 18 ഗോളുകള്‍ (28 മത്സരം)
2022 ലോകകപ്പില്‍ ഏഴു ഗോളുകളാണ് മെസി നേടിയത്. 2014 ലോകകപ്പില്‍ നാലു ഗോള്‍. 2006 ലും 2018 ലും ഓരോ ഗോള്‍. 2026 ലെ ലോകകപ്പില്‍ ഇതുവരെ അഞ്ചു ഗോളുകള്‍ മെസി നേടി.
* കിലിയന്‍ എംബപെ– 16 ഗോളുകള്‍ (16 മത്സരം)
2018 ലെ ലോകകപ്പില്‍ നാലു ഗോളുകളാണ് എംബപെ നേടിയത്. 2022 ല്‍ എട്ടു ഗോള്‍ നേടി. 2026 ല്‍ ഇതുവരെ നാലു ഗോള്‍ എംബപെ നേടിയിട്ടുണ്ട്.
* മിറോസ്ലാവ് ക്ലോസെ– 16 ഗോള്‍ (24 മത്സരം)
2002 ലും 2006 ലും അഞ്ചു ഗോളുകളാണ് ക്ലോസെ നേടിയത്. 2010 ല്‍ നാലും 2014 ല്‍ രണ്ടു ഗോളുകളുമാണ് ക്ലോസെ നേടിയത്.
* റൊണാള്‍ഡോ (ബ്രസീല്‍)- 15 ഗോള്‍ (19 മത്സരം)
1998 ലോകകപ്പില്‍ നാലു ഗോള്‍ നേടിയ റൊണാള്‍ഡോ 2002 ല്‍ എട്ടും 2006 ല്‍ മൂന്നു ഗോളും നേടി.
* ഗെർഡ് മുള്ളർ (പശ്ചിമ ജർമ്മനി)- 14 ഗോള്‍ (13 മല്‍സരം)
1970 ലോകകപ്പില്‍ പത്തു ഗോള്‍ നേടിയ താരം 1974 ല്‍ നാലു ഗോളും നേടി.