Soccer Football - FIFA World Cup 2026 - Group G - New Zealand v Egypt - BC Place, Vancouver, Canada - June 21, 2026
Egypt's Mahmoud Trezeguet celebrates scoring their third goal with Mohamed Salah IMAGN IMAGES via Reuters/Anne-Marie Sorvin

Soccer Football - FIFA World Cup 2026 - Group G - New Zealand v Egypt - BC Place, Vancouver, Canada - June 21, 2026 Egypt's Mahmoud Trezeguet celebrates scoring their third goal with Mohamed Salah IMAGN IMAGES via Reuters/Anne-Marie Sorvin

ലോകകപ്പിലെ ഗ്രൂപ് ജിയിലെ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഈജിപ്ത്. കളിയില്‍ 57 മിനിറ്റ് പിന്നില്‍ നിന്ന ശേഷമായിരുന്നു ഈജിപ്തിന്‍റെ തിരിച്ചുവരവ്. സീക്കോയും സലായും ട്രെസെഗെയുമാണ് ഈജിപ്തിനായി ഗോളടിച്ചത്. 

കളിയുടെ 15–ാം മിനിറ്റില്‍ സര്‍മാന്‍റെ ഹെഡ്ഡര്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കം നല്‍കി. ആദ്യ പകുതി മുഴുവനും ന്യൂസീലന്‍ഡിന്‍റെ സമഗ്രാധിപത്യം. പിന്നീട് കളി മാറി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന ഈജിപ്ത് പിന്നീട് ആക്രമണം പുറത്തെടുത്തു. 24 മിനിറ്റിനുള്ളില്‍ സലായും മുസ്തഫ സീക്കോയും ട്രെസെഗയും ഗോളുതിര്‍ത്തു. 

നീണ്ട 92 വര്‍ഷത്തെ കാത്തിരിപ്പിനാണ് ജയത്തോടെ ഈജിപ്ത് വിരാമമിട്ടത്. 1934 ലെ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ഹംഗറിയോട് തോറ്റായിരുന്നു ഈജിപ്തിന്‍റെ തുടക്കം. പിന്നീട് കളിച്ച എട്ട് മല്‍സരങ്ങളില്‍ അഞ്ച് തോല്‍വിയും മൂന്ന് സമനിലയുമായിരുന്നു ഈജിപ്തിന്. ആ ചരിത്രം ജയത്തോടെ തിരുത്തിയിരിക്കുകയാണ് സലായും സംഘവും. 59–ാം മിനിറ്റിലായിരുന്നു സീക്കോയുടെ ഗോള്‍. സമനില പിടിച്ച ഈജിപ്തിന് രണ്ടാം ഗോളിന് വഴിയൊരുക്കിയതും സീക്കോയാണ്. ജയത്തോടെ ഈജിപ്ത് നോക്കൗട്ട് ഉറപ്പിച്ചു. 

ENGLISH SUMMARY:

The Egyptian national football team scripted an unforgettable chapter in sporting history by staging a magnificent second-half comeback to defeat New Zealand 3-1 in their Group G fixture. The Pharaohs showed incredible resilience after trailing for fifty-seven minutes following a powerful fifteenth-minute opening header by New Zealand's Ben Waine. Though New Zealand completely controlled the tempo of the first half, a completely transformed Egyptian side unleashed an aggressive offensive onslaught after the interval. Emerging star Mostafa Ziko triggered the stunning turnaround by netting the crucial equalizer in the fifty-ninth minute before setting up the play for subsequent goals. Captain Mohamed Salah and winger Trézéguet soon found the back of the net in quick succession to seal the definitive victory within a frantic twenty-four-minute window. This historic triumph remarkably ends Egypt's agonizing ninety-two-year wait for a FIFA World Cup match win, dating back to their tournament debut in 1934, while officially securing them a well-deserved spot in the knockout stages.