MIAMI GARDENS, FLORIDA - JUNE 21: Helio Varela #26 of Cabo Verde celebrates with Ryan Mendes #20 after scoring the team's second goal during the FIFA World Cup 2026 Group H match between Uruguay and Cabo Verde at Miami Stadium on June 21, 2026 in Miami Gardens, Florida.   Alex Slitz/Getty Images/AFP (Photo by Alex Slitz / GETTY IMAGES NORTH AMERICA / Getty Images via AFP)

MIAMI GARDENS, FLORIDA - JUNE 21: Helio Varela #26 of Cabo Verde celebrates with Ryan Mendes #20 after scoring the team's second goal during the FIFA World Cup 2026 Group H match between Uruguay and Cabo Verde at Miami Stadium on June 21, 2026 in Miami Gardens, Florida. Alex Slitz/Getty Images/AFP (Photo by Alex Slitz / GETTY IMAGES NORTH AMERICA / Getty Images via AFP)

ലോകകപ്പില്‍ ആവേശപ്പോരാട്ടം പുറത്തെടുക്കുകയാണ് കാബോ വെര്‍ദേ. യുറുഗ്വായെ സമനില (2–2)യില്‍ തളച്ചാണ് ലോകകപ്പിലെ പോരാട്ടം വെര്‍ദേ തുടര്‍ന്നത്. ആദ്യ മല്‍സരത്തില്‍ സ്പെയിനെതിരെയും വെര്‍ദേ സമനില നേടിയിരുന്നു. 

21–ാം മിനിറ്റില്‍ അമ്പരപ്പിക്കുന്ന ഫ്രീകിക്കിലൂടെ കെവിന്‍ പിനയാണ് കാബോ വെര്‍ദേയുടെ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ മാക്സി അരാജോയും അഗസ്റ്റിന്‍ കാനോബിയയും യുറുഗ്വായ്​ക്കായി ഗോളുകള്‍ നേടി. 

അറുപതാം മിനിറ്റില്‍ സാനാബ്രിയ എറിഞ്ഞു കൊടുത്ത പന്ത് ഒലിവേര സ്വീകരിച്ചു. പിച്ചിന്റെ മധ്യഭാഗത്തേക്ക് തിരികെ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും കേപ് വെര്‍ദേ പകരക്കാരനായി ഇറക്കിയ ഹീലിയോ വരേല പന്ത് വരുതിയിലാക്കി പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. 

ഗ്രൂപ്പ് എച്ചില്‍ 2 പോയിന്‍റ് വീതമുള്ള യുറുഗ്വായും കാബോ വെര്‍ദേയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. സ്പെയിനാണ് ഒന്നാമത്. ശനിയാഴ്ച യുറുഗ്വായ് സ്പെയിനെയും,കാബോ വെര്‍ദേ, സൗദിയെയും നേരിടും. 

ENGLISH SUMMARY:

The Cape Verde national football team continued their incredible, giant-killing run in the FIFA World Cup by holding South American powerhouse Uruguay to a thrilling 2-2 draw. This remarkable result comes right after the African underdogs pulled off another stunning draw against European heavyweights Spain in their tournament opener. Midfielder Kevin Pina opened the scoring for Cape Verde in the twenty-first minute with an absolutely spectacular long-range free kick. Uruguay quickly mounted a fierce response, surging ahead with clinical goals from Maxi Araujo and Agustin Canobio to take a temporary lead. However, Cape Verde found their crucial equalizer in the sixtieth minute when substitute Helio Varela capitalised on a defensive mix-up between Sanabria and Olivera to slot home. Following this high-octane stalemated encounter, both Uruguay and Cape Verde sit with two points each in Group H, trailing behind group leaders Spain.