HOUSTON, TEXAS - JUNE 20: Crysencio Summerville #24 of the Netherlands celebrates scoring his team's fifth goal during the FIFA World Cup 2026 Group F match between Netherlands and Sweden at Houston Stadium on June 20, 2026 in Houston, Texas. Lars Baron/Getty Images/AFP (Photo by Lars Baron / GETTY IMAGES NORTH AMERICA / Getty Images via AFP)

സ്വീഡനെ തകര്‍ത്ത് നെതര്‍ലന്‍ഡ്സിന് ലോകകപ്പിലെ ആദ്യജയം. ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ജയിച്ചാണ് നെതര്‍ലന്‍ഡ്സിന്റെ തിരിച്ചുവരവ്.  ബ്രയാന്‍ ബ്രോബിയും കോഡി ഗാക്പോയും ഇരട്ടഗോളുകള്‍ നേടി. 

നെതര്‍ലന്‍ഡ്സിന്റെ  റെക്കോർഡ് സ്കോററായ മെംഫിസ് ഡിപെയ്ക്കു പകരം കോച്ച് വിശ്വാസമർപ്പിച്ച ബ്രയാന്‍ ബ്രോബി, ആദ്യ 17 മിനിറ്റിനുള്ളിൽ രണ്ടുവട്ടം സ്വീഡന്റെ വലകുലുക്കി.

നെതര്‍ലന്‍ഡ്സിന് മുന്നില്‍ വിറച്ചനിന്ന സ്വീഡന്‍ തിരിച്ചടിച്ച് തുടങ്ങിയതോടെ  തീപാറിയ യൂറോപ്യന്‍ പോര്. വിക്ടര്‍ യോക്കറഷും അലക്സാണ്ടര്‍ ഇസാക്കും ഡച്ച് ഗോള്‍കീപ്പര്‍  വെർബ്രുഗന് മുന്നില്‍ നിസഹായരായപ്പോള്‍ ബോക്സിലേയ്ക്കെത്തിയ മുന്നേറ്റങ്ങളില്‍ അവസാനിച്ചു സ്വീഡിഷ് തിരിച്ചടികള്‍.

രണ്ടാം പകുതിയില്‍ സ്വീഡന്‍ നിലയുറപ്പിക്കും മുമ്പേ ഇരച്ചെത്തിയ നെതര്‍ലന്‍ഡ്സ് ലീഡുയര്‍ത്തി. 7 മിനിറ്റിനിടെ കോഡി ഗാക്പോയുടെ വക രണ്ടുഗോളുകള്‍. നെതര്‍ലന്‍ഡ്സ് 4–0ന് മുന്നില്‍. സ്വീഡന്റെ ആശ്വാസഗോള്‍ നേടിയത് പകരക്കാരനായി ഇറങ്ങിയ ആന്തണി എലാംഗ. അവസാന മിനിറ്റിൽ, ക്രെസെൻസിയോ സമ്മർവിൽ സ്വീഡിഷ് പ്രതിരോധത്തെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചതോടെ ഡച്ച് ഗോൾ പട്ടിക പൂർത്തിയായി.

ENGLISH SUMMARY:

The Netherlands registered a roaring comeback in the FIFA World Cup by orchestrating a spectacular 5-1 demolition of European rivals Sweden to secure their first victory of the tournament. Showing immense tactical faith, the Dutch manager started young forward Brian Brobbey over the nation's all-time record goalscorer Memphis Depay for this high-stakes encounter. The selection paid off handsomely as an explosive Brobbey completely dismantled the Swedish defense to score twice within the opening seventeen minutes of the first half. Sweden attempted to mount a serious offensive response to get back into the game, but dangerous forwards Viktor Gyokeres and Alexander Isak were repeatedly denied by the clinical reflex saves of Dutch goalkeeper Bart Verbruggen. The Oranje then completely took the game away from their opponents early in the second half when star winger Cody Gakpo unleashed a phenomenal blitz to score two quick goals in a span of just seven minutes. While Swedish substitute Anthony Elanga managed to grab a late consolation goal for his side, winger Crysensio Summerville produced a brilliant solo run in the final minutes to put the finishing touches on a dominant Dutch goal fest.