messi-mbappe-ronaldo-world-cup

ഹാട്രിക് അടിച്ച് മെസി, ഇരട്ടഗോള്‍ നേടി ഹാളണ്ടും എംബപെയും കെയ്നും. കോംഗോക്കെതിരെ മുഴുവന്‍ സമയവും കളിച്ചിട്ടും മികവോ ഗോളോ ഇല്ലാതെ റൊണാള്‍ഡോ.. പിന്നെ ഗോളില്ലാത്ത യമാലും. ലോക കപ്പില്‍ മുഴുവന്‍ ടീമും ഓരോ മല്‍സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഇങ്ങനെയാണ് സൂപ്പര്‍താരങ്ങളുടെ സ്ഥിതി.

എല്ലാവരും ഓരോ റൗണ്ട് പൂര്‍ത്തിയാക്കി. പകിട്ടുമായെത്തിയവര്‍ പകിട്ടുകുറയ്ക്കാതെ തന്നെ തുടങ്ങി. ഗോള്‍ നേട്ടക്കാരില്‍ മുന്നിലെത്താനുള്ള മല്‍സരമാണ് താരങ്ങളുടേത്. തുടക്കമിട്ടത് എംബപെയായിരുന്നു. സെനഗലിനെതിരെ ഇരട്ടഗോള്‍. മൂന്നാം ലോകകപ്പിന് തുടക്കമിട്ട എംബപെയുടെ ആകെ ഗോള്‍നേട്ടം ഇതോടെ 14 ആയി. ലോക കപ്പിലെ ഗോള്‍ നേട്ടക്കാരുടെ പട്ടികയിലെ മൂന്നാമന്‍. പിന്നെ നോര്‍വെക്കാരന്‍ എര്‍ലിങ് ഹാളന്‍റിന്‍റെ ഊഴമായിരുന്നു. ഇറാക്കിനെതിരെ രണ്ടുഗോള്‍ നേടി.

അള്‍ജീരിയക്കെതിരെ ഹാട്രിക് കുറിച്ചു മെസി. ആറാം ലോകകപ്പിനിറങ്ങിയിരിക്കുന്ന അര്‍ജന്‍റീനക്കാരന്‍ 16 ഗോളുമായി മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഗോള്‍നേട്ടക്കാരുടെ പട്ടികയിലെ മുമ്പനാണ്. ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്നും നേടി രണ്ടു ഗോള്‍. അതും ക്രൊയേഷ്യക്കെതിരെ.

ആദ്യകളി നഷ്ടമായ നെയാമാര്‍ ആണ് ഇക്കുറി ഗോളൊന്നുമില്ലാത്ത പ്രമുഖന്‍. കാബോ വെര്‍ദെയ്ക്കെതിരെ പകരക്കാരനായിറങ്ങിയ ലമീന്‍ യമാലും സ്കോര്‍ ബോര്‍ഡ് തുറന്നിട്ടില്ല. കോംഗോയ്ക്കെതിരെ മുഴുസമയവുമുണ്ടായിരുന്നിട്ടും മികച്ചൊരു ഷോട്ടുപോലും ഉതിര്‍ക്കാനാകാത്ത റൊണാള്‍ഡോയ്ക്കെതിരെ വിമര്‍ശനവും, പരിഹാസവുമുണ്ട്.

കോംഗോയ്ക്കെതിരെ പോര്‍ച്ചുഗല്‍ ആധിപത്യം സ‍്ഥാപിച്ചു. അവസരങ്ങള്‍ സൃഷ്ടിച്ചു. പൊസഷന്‍ നിയന്ത്രിച്ചു. പക്ഷേ റൊണാള്‍ഡോ ആരാധകര്‍ പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ നിന്ന് വളരെ അകലെയായിരുന്നു. അദ്ദേഹം എടുത്ത ഓരോ ഷോട്ടും അപകടകരമായി തോന്നിയ കാലമുണ്ടായിരുന്നു. ഇന്ന് ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങള്‍ പോലും ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. ‘ഫുട്ബോള്‍ ക്രൂരമാണ്. ഇതിഹാസങ്ങള്‍ക്കായി കാത്തിരിക്കുന്നില്ല' എന്നായിരുന്നു വെയ്ന്‍ റൂണി ഇതേക്കുറിച്ച് പറഞ്ഞതും.

ENGLISH SUMMARY:

The opening round of the FIFA World Cup 2026 concluded with global superstars delivering starkly contrasting performances on the grandest stage. Argentina's Lionel Messi stole the headlines by netting a brilliant hat-trick against Algeria, successfully equaling Miroslav Klose's legendary all-time record of sixteen World Cup goals. Meanwhile, French talisman Kylian Mbappe maintained his lethal form by scoring a clinical brace against Senegal, pushing his personal World Cup tally to an incredible fourteen goals. Young heavyweights also made their presence felt, with Erling Haaland scoring twice on his tournament debut for Norway and England's Harry Kane securing a crucial double against Croatia. In stark contrast, Portuguese icon Cristiano Ronaldo faced heavy criticism after failing to register a single dangerous shot during his team's frustrating stalemate with Congo. This contrasting start has fueled intense debate among global analysts, prompting former England international Wayne Rooney to poignantly note that football remains a brutal sport that waits for no legend.