Image Credit: AFP

ഇന്‍ജുറി ടൈമില്‍ പനാമയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് മുറിവേല്‍പ്പിച്ച് ഘാന. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കാലേബ് യിരെങ്കിയുടെ ഗോളാണ് ഗ്രൂപ് എലിലെ പോരാട്ടത്തില്‍ ഘാനയ്ക്ക് ആദ്യ ജയവും (1–0) മൂന്ന് പോയിന്‍റും സമ്മാനിച്ചത്. ബ്രന്‍ഡന്‍ അസാന്‍തെ നല്‍കിയ പാസാണ് യിരെങ്കി ഗോളാക്കിയത്. 

ശാന്തമായിരുന്നു ആദ്യപകുതി. രണ്ടാം പകുതിയായപ്പോള്‍ പനാമയ്ക്കും ഘാനയ്ക്കും വേഗമേറി. ആദ്യ പകുതിയില്‍ പനാമ പുലര്‍ത്തിയ ആധിപത്യത്തെ രണ്ടാം പകുതിയില്‍ ഘാന തിരിച്ചെടുത്തു. ഗ്രൂപ്പില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. 3 പോയിന്‍റുള്ള ഘാന രണ്ടാമതാണ്. അടുത്ത മല്‍സരത്തില്‍ ഘാന ഇംഗ്ലണ്ടിനെയും പനാമ ക്രൊയേഷ്യയെയും നേരിടും.

ഗ്രൂപ് കെയിലെ ആദ്യ മല്‍സരത്തില്‍ കൊളംബിയ ലോകകപ്പിലെ തുടക്കക്കാരായ ഉസ്ബെക്കിസ്ഥാനെ 3–1 ന്  തകര്‍ത്തു. 39–ാം മിനിറ്റില്‍ ലൂയി ഡയസിന്‍റെ അസിസ്റ്റില്‍ ഡാനിയല്‍ മുന്‍സാണ് കൊളംബിയയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഉസ്ബെക്കിസ്ഥാന്‍ ഗോള്‍ മടക്കി. ഹെഡറിലൂടെ അബ്ബോസ്ബെക്ക് ഫയസുല്ലേവാണ് ഗോള്‍ നേടിയത്. 64–ാം മിനിറ്റില്‍ ഗുസ്താവോ പ്യുര്‍ട്ടോയുടെ അസിസ്റ്റില്‍ ലൂയി ഡയസ് കൊളംബിയയെ വീണ്ടും മുന്നിലെത്തിച്ചു.  അധികസമയത്ത് ഉസ്ബെക്കിസ്ഥാന് മേല്‍ വീണ്ടും കൊളംബിയന്‍ പ്രഹരം. ജാമിന്‍ടന്‍ കാംപസിന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍. ഖത്തര്‍ ലോകകപ്പില്‍ യോഗ്യതാ റൗണ്ടിലെത്താന്‍ കഴിയാതിരുന്ന കൊളംബിയയ്ക്കിത് മിന്നും തുടക്കമാണ്. കോംഗോയ്ക്കെതിരെയും ജയം ആവര്‍ത്തിക്കാനായാല്‍ നോക്കൗട്ടില്‍ കടക്കാം. പോര്‍ച്ചുഗലിനെതിരെയാണ് ഉസ്ബെക്കിസ്ഥാന്‍റെ അടുത്ത മല്‍സരം. 

ENGLISH SUMMARY:

Colombia made a spectacular return to the global stage by registering a convincing 3-1 victory over debutants Uzbekistan in their opening Group K fixture of the FIFA World Cup. Daniel Munoz broke the deadlock for the South American powerhouse in the thirty-ninth minute following a brilliant assist from winger Luis Diaz. Although Uzbekistan briefly fought back in the second half through a well-timed header by Abbosbek Fayzullaev, Diaz quickly restored Colombia's lead with a sensational strike in the sixty-fourth minute. Jaminton Campaz put the game completely out of reach by scoring a brilliant third goal in stoppage time, putting Colombia in a strong position to qualify for the knockout rounds. Meanwhile, in a thrilling Group L encounter, Ghana shattered Panama's hearts by securing a dramatic 1-0 victory in the final seconds of injury time. Caleb Yirenkyi emerged as the ultimate hero for the African nation, calmly converting a precise pass from Brandon Thomas-Asante just before the final whistle