ലോകകപ്പില്‍ അള്‍ജീരിയയ്ക്കെതിരായ ഹാട്രിക്കിന് പിന്നാലെ ലയണല്‍ മെസിയെ പ്രശംസിച്ച് മുന്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ. ഫുട്ബോള്‍ ലോകം ഇന്നേവരെ കണ്ടതില്‍ ഏറ്റവും മികച്ച കളിക്കാരന്‍ മെസിയാണെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. അള്‍ജീരിയയ്ക്കെതിരെ മെസിയുടെ ഹാട്രിക്കില്‍ 3-0 ത്തിനാണ് അര്‍ജന്‍റീന ജയിച്ചത്.
'ഇനി ഇതിൽ തർക്കിക്കാൻ ഒന്നുമില്ല. ഫുട്ബോൾ ലോകം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരൻ മെസി തന്നെയാണ്. ഇനിയും സംശയമുള്ളവർ ആ യാഥാർത്ഥ്യം അംഗീകരിക്കാൻ തയ്യാറാകണം' എന്നാണ് റൊണാള്‍ഡോ സ്പാനിഷ് സ്പോര്‍ട്സ് പത്രമായ മുണ്ടോ ഡിപോർട്ടീവോയോട് പറഞ്ഞത്.
മെസി ഓരോ ലോകകപ്പിലും മികച്ച പ്രകടനം തുടര്‍ന്നുകൊണ്ടെയിരിക്കുന്നു. ലോകം ഒളിച്ചുകളി അവസാനിപ്പിക്കാനും, മെസിയാണ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന യാഥാർത്ഥ്യം അംഗീകരിക്കാനുമുള്ള സമയമായിക്കഴിഞ്ഞു എന്നും റൊണാള്‍ഡോ പറഞ്ഞു.
ലോകകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇന്നലെ അള്‍ജീരിയയ്ക്ക് എതിരെ നേടിയത്. ഹാട്രിക്കോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡില്‍ മെസി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമെത്തി.
ENGLISH SUMMARY:
Former Brazilian football legend Ronaldo has showered immense praise on Lionel Messi following his sensational hat-trick against Algeria in the ongoing FIFA World Cup. Speaking to the prominent Spanish sports daily Mundo Deportivo, the iconic striker boldly declared that there is no longer any room for debate regarding the sport's greatest player. Ronaldo asserted that the football world must finally embrace the undeniable reality that the Argentine playmaker is the finest footballer in history. His comments came directly after Argentina secured a definitive 3-0 victory over Algeria on the back of Messi's brilliant individual masterclass. The former Brazil international noted with awe how Messi consistently elevates his game to deliver extraordinary performances on the grandest tournament stages. Furthermore, this historic three-goal haul marks Messi's first-ever World Cup hat-trick, effectively drawing him level with German legend Miroslav Klose's all-time record of sixteen World Cup goals.