Soccer Football - FIFA World Cup 2026 - Group H - Saudi Arabia v Uruguay - Miami Stadium, Miami Gardens, Florida, U.S. - June 15, 2026
Saudi Arabia's Saud Abdulhamid shoots at goal REUTERS/Marco Bello

Soccer Football - FIFA World Cup 2026 - Group H - Saudi Arabia v Uruguay - Miami Stadium, Miami Gardens, Florida, U.S. - June 15, 2026 Saudi Arabia's Saud Abdulhamid shoots at goal REUTERS/Marco Bello

യുറഗ്വായെ സമനിലയില്‍ തളച്ച് സൗദി അറേബ്യ. ഇരുടീമും ഒരുഗോള്‍ വീതം നേടി. ആദ്യപകുതിയില്‍ ആധിപത്യം യുറഗ്വായ്ക്കായിരുന്നെങ്കിലും  41ാം മിനിറ്റില്‍ സൗദി അറേബ്യ മുന്നിലെത്തി. പ്രതിരോധ താരം അബ്ദുള്ള അലാമ്രിയാണ് ഗോള്‍ നേടിയത്. സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ഒവൈസിന്റെ തകര്‍പ്പന്‍ പ്രകടനം യുറഗ്വായുടെ ക്ഷമ കെടുത്തി. മല്‍സരം അവസാനിക്കാന്‍ ഒന്‍പത് മിനിറ്റ് മാത്രം ശേഷിക്കെയാണ് മാക്സി അറോഹോ യുറഗ്വായുടെ സമനില ഗോള്‍ നേടിയത്. ഇന്‍ജുറി ടൈമിലും വിജയഗോളിനായി യുറഗ്വായ് മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും സൗദി ഗോള്‍കീപ്പറെ മറികടക്കാനായില്ല. 

ആദ്യ പകുതി അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെയാണ് ഹസന്‍ അല്‍ തംബക്തിയുടെ കോര്‍ണര്‍ ഹെഡര്‍ ഫെര്‍ണാണ്ടോ മുസ്​ലേര തട്ടിയകറ്റിയത്. പക്ഷേ റീബൗണ്ട് ചെയ്ത പന്ത് അല്‍ അലാമ്രി വലയിലാക്കുകയായിരുന്നു. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് ലോകത്തെ ഞെട്ടിച്ച സൗദിക്ക് പക്ഷേ ചരിത്രമാവര്‍ത്തിക്കാനായില്ല. 

രണ്ടാം പകുതിയില്‍ അതിശക്തമായ മുന്നേറ്റങ്ങള്‍ യുറഗ്വായ് നടത്തി. 28 ഷോട്ടുകളാണ് മാഴ്സലെ ബിയല്‍സയുടെ യുറഗ്വായ് തൊടുത്തത്. ഫോം കണ്ടെത്താനാകാതെ കുഴങ്ങിയ ലിവര്‍പൂളിന്‍റെ മുന്‍ സ്ട്രൈക്കര്‍ നൂനിയസിനെ ബിയല്‍സ പിന്‍വലിച്ചു. മാനുവര്‍ യുഗര്‍ട്ടെയുടെ ലോ സ്ട്രോക്ക് സൗദി ഗോളി മുഹമ്മദ് അല്‍ ഒവൈസ് തട്ടിയകറ്റി. പക്ഷേ കളി അവസാനിക്കാന്‍ ഒന്‍പത് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ അറോഹോ സമനില ഗോള്‍ നേടി.

ഒന്‍പത് സൂപ്പര്‍സേവുകളുെട തകര്‍പ്പന്‍ പ്രകടനമാണ് സൗദിയ്ക്കായി അല്‍ ഒവൈസ് നടത്തിയത്. സ്പെയിന്‍ കെയ്പ്​ വെര്‍ഡിയോട് സമനിലയില്‍ കുരുങ്ങിയതോടെ 94 ലെ ലോകകപ്പിന് ശേഷം ആദ്യമായി നോക്കൗട്ട് കടക്കാനാണ് സൗദിയുടെ ശ്രമം. 

ENGLISH SUMMARY:

A resilient Saudi Arabia put up a magnificent defensive masterclass to hold South American powerhouse Uruguay to a thrilling 1-1 draw in the FIFA World Cup 2026. Despite Uruguay dominating the early exchanges of the high-octane clash, Saudi Arabia took a shocking lead in the forty-first minute through defender Abdulelah Al-Amri. Al-Amri brilliantly capitalized on a rebound inside the box after veteran Uruguayan goalkeeper Fernando Muslera initially blocked a powerful corner header from Hassan Al-Tambakti. Managed by tactical mastermind Marcelo Bielsa, a desperate Uruguay launched a massive second-half onslaught, registering a staggering twenty-eight shots and even substituting a struggling Darwin Núñez. However, Saudi goalkeeper Mohammed Al-Owais turned into an absolute human wall, single-handedly frustrating the opposition forwards by making nine incredible world-class saves. The South American side finally found an equalizer just nine minutes before the final whistle when winger Maximiliano Araújo managed to slide a low shot past Al-Owais. This hard-earned draw boosts Saudi Arabia’s historic campaign to cross the group stages for the first time since 1994, especially after group rivals Spain were unexpectedly held by Cape Verde.