ഖത്തറിനെതിരെ സ്വിസ് താരം  ബ്രീൽ എംബോലോ ഗോള്‍ നേടുന്നു.

ഖത്തറിനെതിരെ സ്വിസ് താരം ബ്രീൽ എംബോലോ ഗോള്‍ നേടുന്നു.

ലോകകപ്പില്‍ ഫിഫയ്ക്ക് നേരെ ചോദ്യങ്ങളുമായി വാര്‍ വിവാദം. ഖത്തര്‍– സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തിനിടെ സ്വിസ് ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടിയിലാണ് ആരാധകരും മുന്‍ താരങ്ങളും ഫിഫയെ വിമര്‍ശിക്കുന്നത്. പെനാല്‍ട്ടി അനുവദിക്കുന്നതിന് മുന്‍പ് സ്വിറ്റ്സര്‍ലന്‍ഡ് താരം ഓഫ്സൈ‍ഡ് ആയിരുന്നു എന്നാണ് ആരാധകരുടെ ആരോപണം. വാര്‍ പരിശോധിക്കുന്നതിനിടെ ഓഫ്‌സൈഡ് വ്യക്തമാക്കുന്ന സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ഗ്രാഫിക്സ് ഫിഫ കാണിക്കാതിരുന്നതിനെയും ആരാധകര്‍ ചോദ്യം ചെയ്യുന്നു.

ഇഞ്ചുറി ടൈമിലെ ഗോളില്‍ ഖത്തര്‍ മത്സരം സമനിലയിലാക്കിയെങ്കിലും (1-1) പോര് അവസാനിച്ചിട്ടില്ല. മത്സരത്തിന്‍റെ 14-ാം മിനുട്ടില്‍ റെമോ ഫ്രൂലറിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് സ്വിസ് ടീമിന് പെനാല്‍ട്ടി അനുവദിച്ചത്. ഖത്തര്‍ ഗോളി മഹ്മൂദ് അബുനാദയുമായി കൂട്ടിയിടിച്ചാണ് സ്വിസ് മിഡ്ഫീല്‍‍ഡര്‍ ബോക്സിനുള്ളില്‍ വീണത്. എന്നാല്‍ ഈ ഫൗളിന് മുന്‍പ് സ്വിസ് താരം ഓഫ് സൈഡ് ആയിരുന്നുവെന്നും എന്നാലിത് റഫറി പരിഗണിച്ചില്ലെന്നുമാണ് ആരോപണം. പെനാല്‍ട്ടി വലയിലെത്തിച്ച ബ്രീൽ എംബോലോ മത്സരത്തില്‍ സ്വിസര്‍ലന്‍ഡിന് ലീഡ് നല്‍കി.

ഫൗളിന് തൊട്ടുമുന്‍പ് ഫ്രൂളർ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്ന് റീപ്ലേകളിൽ നിന്ന് വ്യക്തമായിരുന്നു. വാര്‍ പരിശോധനയ്ക്കിടെ ഓഫ്‌സൈഡ് വ്യക്തമാക്കുന്ന സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ഗ്രാഫിക്സ് കാണിച്ചതുമില്ല. ഇത് പരിഗണിക്കാതെ എങ്ങനെ അന്തിമ തീരുമാനം എങ്ങനെയാണ് കൈക്കൊണ്ടു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യം ഓഫ് സൈഡ് ആണെങ്കിലും പെനാല്‍ട്ടി അനുവദിക്കാന്‍ സാധിക്കില്ല. വിഷയത്തില്‍ മുന്‍ ഇംഗ്ലണ്ട് താരവും പ്രമുഖ ഫുട്‌ബോള്‍ നിരീക്ഷകനുമായ ഗാരി നെവില്‍ ഫിഫയെ  വിമര്‍ശിച്ചു. 

അത് ഓഫ്സൈഡായിരുന്നു. വീട്ടിലിരുന്ന് കളി കാണുന്ന ഓരോരുത്തരും അങ്ങനെയണ് വിചാരിക്കുന്നത്. ഫിഫയാണ് ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍. സെമി-ഓട്ടോമാറ്റിക് ഡിസിഷൻ സിസ്റ്റം അവരുടെ പക്കലുണ്ട്. എന്തുകൊണ്ടാണ് ഇത് കാണിക്കാത്തത് എന്നിങ്ങനെയാണ് നെവിലിന്‍റെ വിമര്‍ശനം. ഫിഫ തിരുത്തി തെളിവ് കാണിക്കുന്നത് വരെ തന്റെ കണ്ണിൽ അത് ഓഫ്‌സൈഡ് തന്നെയാണെന്നും നെവിൽ പറഞ്ഞു.

ഇതൊരുതരം ഏകാധിപത്യമാണ്! കൃത്യമായ തെളിവുകൾ കൈവശം വെച്ചിട്ടും അത് മത്സരം കാണുന്ന കോടിക്കണക്കിന് ആരാധകർക്ക് മുന്നിൽ കാണിക്കാൻ ഫിഫ തയ്യാറാകുന്നില്ല. എന്തുകൊണ്ടാണ് ഫിഫ ഇതിൽ സുതാര്യത കാണിക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ ഫിഫ വിശദീകരണവുമായി രംഗത്തെത്തി. ചെറിയ സാങ്കേതിക തകരാര്‍ കാരണം ഓൺസൈഡ് ആനിമേഷൻ ഗ്രാഫിക്സ് ലഭ്യമാക്കാൻ സാധിച്ചില്ലെന്നാണ് ഫിഫയുടെ വിശദീകരണം.

ENGLISH SUMMARY:

A major VAR controversy erupted during the Qatar vs. Switzerland World Cup match over a penalty awarded to the Swiss team, leading to intense criticism of FIFA from fans and former players. Critics argue that Swiss midfielder Remo Freuler was in an offside position right before he was brought down in the box by Qatari goalkeeper Mesut Abunada in the 14th minute. Breel Embolo successfully converted the controversial penalty to give Switzerland an early lead, though Qatar later managed to equalize the match 1-1 during injury time. The backlash intensified because FIFA failed to broadcast the Semi-Automated Offside Technology (SAOT) graphics during the VAR review to clear up the decision. Renowned football pundit Gary Neville heavily criticized FIFA, labeling the lack of transparency as a form of dictatorship and refusing to accept the call without clear visual proof. In response to the growing uproar, FIFA issued an official clarification attributing the missing animation graphics to a minor technical glitch.