Soccer Football - FIFA World Cup 2026 - Group C - Brazil v Morocco - New York/New Jersey Stadium, East Rutherford, New Jersey, U.S. - June 13, 2026 Brazil coach Carlo Ancelotti at half time REUTERS/Jeenah Moon

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം കാര്‍ലോ ആഞ്ചലോട്ടിക്ക് ജയിച്ചാണ് ശീലം. ക്ലബ് ഫുട്ബോളിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മാനേജര്‍. 2002 മുതല്‍ അപ്രാപ്യമായിരിക്കുന്ന ലോകകപ്പ് കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസത്തെ ബ്രസീല്‍ തങ്ങളുടെ കോച്ചായി നിയമിച്ചതും. ലോകകപ്പില്‍ ബ്രസീല്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ വിദേശ പരിശീലകന്‍. 2025 മേയിലാണ് കാനറിപ്പടയ്ക്ക് കപ്പ് നേടിക്കൊടുക്കാനുള്ള ദൗത്യം ആഞ്ചലോട്ടി ഏറ്റെടുത്തത്. 

ലോകകപ്പില്‍ ആഞ്ചലോട്ടിയില്‍ നിന്ന് കിരീടത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നതുമില്ല. ആ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്ന പ്രകടനമാണ് ജയന്‍റ് കില്ലേഴ്സിനെതിരെ കളിയുടെ ആദ്യ പകുതിയില്‍ ബ്രസീലില്‍ നിന്നുണ്ടായത്. തുടക്കം മുതല്‍ ബ്രസീലിന്‍റെ പ്രതിരോധനിരയെ പരീക്ഷിച്ച മൊറോക്കോ 21–ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബ്രഹിം ഡയസില്‍ നിന്ന് ലഭിച്ച പാസ് ഇസ്മയീല്‍ സായ്ബരി സുന്ദരമായി ഗോളാക്കി. ബ്രസീല്‍ ഞെട്ടി. ഗാലറിയിലെ മൊറോക്കന്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചു. ആഞ്ചലോട്ടി തല അല്‍പം താഴ്ത്തി.

കളി തുടങ്ങിയപ്പോള്‍ മുതല്‍ ആധിപത്യം പുലര്‍ത്തുന്ന പ്രകടനമാണ് മൊറോക്കോയില്‍ നിന്നുണ്ടായത്. ആത്മവിശ്വാസക്കുറവ് ബ്രസീലിന്‍റെ പാസുകളില്‍ നിഴലിച്ചു. കാനറിപ്പടയുടെ താരങ്ങളില്‍ നിന്ന് മൊറോക്കോയുടെ മിഡ്ഫീല്‍ഡര്‍മാര്‍ പന്ത് കയ്യടക്കി. വിനീസ്യൂസും റഫീഞ്ഞയും ബ്രൂണോയും കാസമിറെയുമുള്ള നിര ഇങ്ങനെയായിരുന്നില്ല കളിക്കേണ്ടത്. 21–ാം മിനിറ്റിലെ ഗോളിന് 32–ാം മിനിറ്റില്‍ വിനീ മറുപടി നല്‍കി. ആ ഗോളില്‍ ബ്രസീല്‍ ഉയര്‍ത്തെഴുന്നേറ്റു. ലോകകപ്പില്‍ ഇതുവരെ പിറന്നതില്‍ ഏറ്റവും മനോഹരമെന്ന് പറയാവുന്ന ഗോളാണ് വിനീന്യൂസ് തൊടുത്തത്. രണ്ടാം പകുതിയില്‍ നന്നായി കളിച്ചുവെങ്കിലും ബ്രസീലിന് തലവേദനയൊഴിയുന്നില്ല. മധ്യനിര തീര്‍ത്തും നിറം മങ്ങി. പ്രതിരോധവും അത്ര പോരെന്ന് പറയേണ്ടി വരും. 

ENGLISH SUMMARY:

Legendary Italian manager Carlo Ancelotti endured a heavily scrutinized FIFA World Cup debut as Brazil's first-ever foreign coach after a disappointing tactical display against Morocco. Taking over the Seleção in May 2025 with the monumental task of delivering a sixth world title, Ancelotti's high expectations met a severe reality check on the pitch. The tactical vulnerabilities of the Brazilian squad were exposed early on when Moroccan midfielder Ismael Saibari clinical finish, assisted by Brahim Díaz, shattered the South American defense. While a moment of pure individual brilliance from Vinícius Júnior in the thirty-second minute salvaged a draw, it did little to mask the team's deeper performance issues. Football pundits and traveling fans raised sharp alarms over a completely invisible midfield transition and uncharacteristic defensive lapses during the high-octane encounter. Despite showing noticeable improvement in their attacking build-up during the second half, Ancelotti has immense structural issues to resolve if Brazil wants to end their twenty-four-year title drought