ഗാലറി നിറഞ്ഞ ചെങ്കടലിന് മുന്നില്‍ തോല്‍വിയേറ്റുവാങ്ങാന്‍ നിന്ന കാനഡയ്ക്ക് ജയത്തോളം പോന്ന സമനില സമ്മാനിച്ചു പകരക്കാരനായിറങ്ങിയ സ്‌ട്രൈക്കർ കൈല്‍ ലാറിന്‍. കളത്തിലിറങ്ങി രണ്ട് മിനിറ്റിനുള്ളില്‍ ബോസ്നിയയ്ക്കെതിരെ ലാറിന്‍ ഗോള്‍ കണ്ടെത്തി. ഒരു ഡസനോളം അവസരങ്ങള്‍ പാഴാക്കിയ ശേഷമാണ് കാനഡ സമനില പിടിച്ചത്.
കളിയുടെ 21–ാം മിനിറ്റില്‍ കിട്ടിയ അവസരം മുതലാക്കി ജോവോ ലൂക്കിച്ചാണ് ബോസ്നിയയ്ക്കായി വല കുലുക്കിയത്. ലൂക്കിച്ചിന്‍റെ ആദ്യ രാജ്യാന്തര ഗോളാണിത്. ഗോള്‍വഴങ്ങിയതോടെ തുടരെത്തുടരെയെത്തിയ കനേഡിയന്‍ ക്രോസുകളെ ബോസ്നിയൻ പ്രതിരോധം നേരിട്ടു.
കാനഡ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് ബോക്സിനുള്ളില്‍ ഊര്‍ജം ചോര്‍ന്നതോടെ ആരാധകരും അമ്പരന്നു. ഒടുവില്‍ ഫൈനല്‍ വിസിലിന് 13 മിനിറ്റ് മുന്‍പാണ് സ്വന്തം നാട്ടില്‍ സമനില പിടിച്ച് കാനഡ തോല്‍വി ഒഴിവാക്കിയത്. ഫിഫ ലോകകപ്പില്‍ ഇതാദ്യമായാണ് കാനഡ പോയിന്‍റ് നേടുന്നതും.
ENGLISH SUMMARY:
Co-hosts Canada secured a historic first-ever FIFA World Cup point after battling back to earn a dramatic 1-1 draw against a resilient Bosnia and Herzegovina side. Playing in front of a packed stadium filled with a vibrant sea of red shirts, the home side fell behind early in the twenty-first minute when forward Jovo Lukić capitalised on a sharp chance to score his debut international goal. After conceding, the Canadian squad launched a relentless offensive assault but left thousands of local fans frustrated after squandering nearly a dozen clear-cut goal-scoring opportunities inside the penalty box. The turning point arrived thirteen minutes before the final whistle when head coach tactical substitution paid off instantly as striker Cyle Larin was brought onto the pitch. Within just two minutes of his introduction, the clinical substitute found the back of the net to shatter the stubborn Bosnian defense and rescue his country from a devastating home defeat. This crucial equalizer triggered massive celebrations across the nation as it officially marked Canada's first avoiding of defeat in the history of the global tournament.