ഫുട്ബോള്‍ ആവേശം കൊടികുത്തി നില്‍ക്കുകയാണ്. സ്വന്തം ടീമിനെയും ഇഷ്ടതാരങ്ങളെയും ഉറക്കെ പ്രഖ്യാപിച്ച് എല്ലാവരും രംഗത്തുവരുന്നുമുണ്ട്. ഇഷ്ടതാരത്തെ കെട്ടിപ്പിടിച്ചും മുത്തമിട്ടും എഐ പോസ്റ്റുകള്‍ വരെ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ ഇതൊന്നുമല്ല ട്രെന്‍ഡ് എന്ന് തെളിയിച്ചിരിക്കുകയാണ് കാസര്‍കോട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. തന്‍റെ ബ്രസീല്‍ പ്രേമം പലതവണ പ്രകടമാക്കിയ ഉണ്ണിത്താന്‍ ഇപ്പോഴിതാ ലോകകപ്പിനെ മുന്‍നിര്‍ത്തി പുതിയൊരു പോസ്റ്റുമായി രംഗത്തുവന്നതാണ് വൈറലായത്. ഇഷ്ടതാരം നെയ്മറിനൊപ്പം ഫീല്‍ഡില്‍ നില്‍ക്കുന്ന ചിത്രവും ഏറെ വൈകാരികമായ കുറിപ്പുമാണ് ഉണ്ണിത്താന്‍ പങ്കുവച്ചിരിക്കുന്നത്.
‘കാനറികൾ കരയാറില്ല. .... കളി മൈതാനത്ത് ചരിത്രം സൃഷ്ട്ടിക്കുകയാണ് പതിവ്. 1958,1962,1970,1994,2002..........തൂഫാനാകും2026. എന്നും ബ്രസീലിന്‍റെ ആരാധകൻ! 🇧🇷⚽. FIFA ലോകകപ്പ് 2026നെ വരവേൽക്കാൻ ഒരുങ്ങി, ഫുട്ബോൾ ആവേശത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാൻ കാത്തിരിക്കുന്നു! ⚽🏆✨. ആവേശവും വികാരങ്ങളും മറക്കാനാവാത്ത ഓർമ്മകളും സ്വപ്നങ്ങളും ഇന്നും തുടരുന്നു. ബ്രസീലിനോടുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല ലോകകപ്പ് ജ്വരം പടർന്നു പിടിക്കുകയാണ്! 💛💚🇧🇷🔥’
ഉണ്ണിത്താന്‍റെ ഈ കുറിപ്പിനേക്കാള്‍ ഒപ്പം പങ്കുവച്ച ചിത്രമാണ് ചര്‍ച്ചായാകുന്നത്. നെയ്മറിന്‍റെ കാലുകളിലേക്ക് കുതിച്ചെത്തുന്ന പന്ത് ഹെഡര്‍ എടുക്കാന്‍ ചാടാന്‍ കുതിക്കുന്ന ഉണ്ണിത്താനാണ് ചിത്രത്തില്‍. പക്ഷെ ഉണ്ണിത്താന് നെയ്മറിന്‍റെ നെഞ്ചോളം മാത്രമേ ഉയരമുള്ളു എന്നതാണ് ആരാധകരെ അസ്വസ്ഥരാക്കുന്നത്. എഐ വഴിയാണ് ചിത്രം ചെയ്തിരിക്കുന്നതെങ്കിലും ഇതിലും എത്രയോ മികച്ച രീതിയില്‍ ചെയ്യാവുന്ന ചിത്രം കുളമായെന്നാണ് ചിലര്‍ കണക്കാക്കുന്നത്.
പോസ്റ്റിനെ കളിയാക്കി ഒട്ടേറെ കമന്‍റുകളും താഴെയുണ്ട്. ആരോ പണിഞ്ഞതാണെന്നും, ഉണ്ണിത്താനെ പറ്റിച്ചെന്നും, ഇതെന്ത് പ്രോപ്റ്റെന്നും, ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയില്ലല്ലെന്നുമെല്ലാമുള്ള കമന്‍റുകളാണ് ഏറെയും. സാലറി കൂട്ടി നല്‍കാത്തതിനാല്‍ എഡിറ്റര്‍ പറ്റിച്ചതാണെന്നുവരെ ചിലര്‍ പറഞ്ഞുവച്ചു. ഇത് കൂടാതെ നെയ്മര്‍ ആശങ്കപ്പെടുന്ന നിരവധി ഗിഫുകളും കമന്‍റുകളില്‍ കാണാം.
ചിത്രം വിചിത്രമായെങ്കിലും ഉണ്ണിത്താന്‍റെ ബ്രസീല്‍ പ്രേമം വിചിത്രമാണെന്ന് പറയാനാവില്ല. ഡൈഹാര്‍ഡ് ഫാനാണെന്നും, എക്കാലത്തും ബ്രസീല്‍ ഇടനെഞ്ചിലുണ്ടാകുമെന്നും ഉറക്കെ വിളിച്ചുപറയുകയാണ് എം.പി.