ലോകകപ്പില്‍ ജപ്പാന് വൻ തിരിച്ചടിയായി നായകൻ വറ്റാരു എൻഡോ പരുക്കേറ്റ് പുറത്ത്. പിന്നാലെ ജാപ്പനീസ് നായകന്‍ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഫെബ്രുവരിയിൽ ശസ്ത്രക്രിയ വേണ്ടിവന്ന കണങ്കാലിലെ പരുക്കാണ് ലിവർപൂളിന്റെ 33കാരനായ മധ്യനിര താരത്തിന് വിനയായത്. നെതർലൻഡ്‌സിനെതിരെ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിന് ഇറങ്ങാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് നായകന്റെ പടിയിറക്കം. 2015-ൽ ദേശീയ ടീമിൽ അരങ്ങേറിയ എൻഡോ, ജപ്പാനായി 73 മത്സരങ്ങളിൽനിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്. 2022-ലെ ഖത്തർ ലോകകപ്പിൽ ടീമിനെ പ്രീ-ക്വാർട്ടറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ബുണ്ടസ്‌ലിഗ ക്ലബ് ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിന്റെ സ്‌ട്രൈക്കർ ഷൂട്ടോ മച്ചിനോയാണ് 26 അംഗ ലോകകപ്പ് ടീമിൽ എൻഡോയ്ക്ക് പകരക്കാരനായി എത്തിയത്. ജൂൺ 20-ന് ടുണീഷ്യയെയും ജൂൺ 25-ന് സ്വീഡനെയും ജപ്പാൻ നേരിടും.