Mexico's Julian Quinones celebrates after scoring the opening goal during the World Cup Group A soccer match between Mexico and South Africa in Mexico City, Thursday, June 11, 2026. (AP Photo/Natacha Pisarenko)

Mexico's Julian Quinones celebrates after scoring the opening goal during the World Cup Group A soccer match between Mexico and South Africa in Mexico City, Thursday, June 11, 2026. (AP Photo/Natacha Pisarenko)

ഫിഫ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ മെക്സിക്കോയ്ക്ക് ജയം. തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ദക്ഷിണാഫ്രിക്കയെ 2–0ത്തിനാണ് മെക്സിക്കോ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ ഒന്‍പതാം മിനിറ്റില്‍ ഹുലിയന്‍ കിന്യോണിസാണ് മെക്സിക്കോയ്ക്കായി ആദ്യം ഗോള്‍വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ ബുള്ളറ്റ് ഹെഡറിലൂടെ സ്ട്രൈക്കര്‍ റൗള്‍ ഹിമെനെസും ആധിപത്യം ഉറപ്പിച്ചു.

കന്നി മല്‍സരത്തില്‍ ഗോളുകളെക്കാള്‍ പിറന്നത് ചുവപ്പ് കാര്‍ഡുകളാണെന്നതാണ് ശ്രദ്ധേയം. മെക്സിക്കോ സിറ്റിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ 2–0ത്തിന് തോല്‍പ്പിച്ചു. മൂന്ന് ചുവപ്പ് കാര്‍ഡുകളാണ് കണ്ടത്. രണ്ടെണ്ണം ദക്ഷിണാഫ്രിക്കയ്ക്കും ഒരെണ്ണം മെക്സിക്കോയ്ക്കും. ദക്ഷിണാഫ്രിക്കന്‍ മിഡ്ഫീല്‍ഡര്‍മാരായ സ്ഫെഫെലോ സിതോളും, തെംബ സ്വാനും മെക്സിക്കന്‍ ഡിഫന്‍ഡര്‍ സെസാര്‍ മോണ്ടസുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. മെക്സിക്കോയുടെ  ബ്രയന്‍ ഗുട്ടെറസിനെ വീഴ്ത്തിയതിനാണ് സിതോള്‍ പുറത്തായതെങ്കില്‍ ഫൗള്‍ ചെയ്തതാണ് തെംബയ്ക്ക് വിനയായത്.

81,000ത്തിലേറെപ്പേരാണ് മെക്സിക്കോ–ദക്ഷിണാഫ്രിക്ക മല്‍സരം കാണാന്‍ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തിയത്. തോറ്റു തുടങ്ങുന്ന ടീമെന്ന പേരുദോഷവും ആധികാരിക ജയത്തോടെ മെക്സിക്കോ നീക്കി. 16 വര്‍ഷം മുന്‍പൊരു ജൂണ്‍ 11ന് ജൊഹനാസ്ബര്‍ഗിലെ ഉദ്ഘാടന മല്‍സരത്തിലും ദക്ഷിണാഫ്രിക്ക–മെക്സിക്കോ പോരാട്ടമായിരുന്നു. അന്ന് 1–1 സമനിലയിലാണ് പിരിഞ്ഞത്. ചരിത്രം ആവര്‍ത്തിക്കാതെ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഹവിയര്‍ അഗ്വിറെയുടെ ചുണക്കുട്ടികള്‍. 2025 നവംബര്‍ മുതല്‍ കളിച്ച എട്ടുമല്‍സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീമെന്ന ആത്മവിശ്വാസത്തോടെയാണ് മെക്സിക്കോ കളിക്കാനിറങ്ങിയത്.

ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ആകെ നാല് ചുവപ്പ് കാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായത്.

ENGLISH SUMMARY:

Co-hosts Mexico commenced their FIFA World Cup 2026 campaign on a triumphant note with a clinical 2-0 victory over South Africa in the tournament's opening fixture. Playing in front of a rapturous home crowd of over 81,000 fans at the iconic Estadio Azteca in Mexico City, the hosts found an early breakthrough when Julián Quiñones found the back of the net in the ninth minute. Veteran forward Raúl Jiménez consolidated the team's absolute dominance in the second half by converting a powerful bullet header to double their lead. However, the high-octane encounter etched its name into football history more for its disciplinary drama than the actual goals, witnessing an unprecedented three red cards. South African midfielders Sphephelo Sithole and Themba Zwane, along with Mexican defender César Montes, were all sent off following a series of reckless challenges. This chaotic physical showdown marks the first time in FIFA World Cup history that an opening match has produced multiple red cards, safely securing head coach Javier Aguirre's side an intensive opening win.