വീണ്ടും ഒരു കാല്‍പന്തുകാലത്തിലേക്കാണ്... നാല് വര്‍ഷം കാത്തിരുന്ന സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍, രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താന്‍.... പോരാളികള്‍ ഇന്ന് മുതല്‍ കളത്തിലിറങ്ങുകയാണ്. കിക്കോഫ് രാത്രി പന്ത്രണ്ടരയ്ക്ക്... മെക്സിക്കോയിലെ അസ്റ്റക്ക സ്റ്റേഡിയത്തില്‍... അമേരിക്കയും മെക്സിക്കോയും കാനഡയും വേദികള്‍... 48 ടീം... 16 സ്റ്റേഡിയം..104 മല്‍സരങ്ങള്‍... മെക്സിക്കോ അസ്റ്റക്ക സ്റ്റേഡിയം. ലോകഫുട്ബോളില്‍ രണ്ട് ഇതിഹാസങ്ങളെ പ്രതിഷ്ഠിച്ച വേദി. പെലെയും മറഡോണയും... 1970ല്‍ ബ്രസീലും 86 ല്‍ അര്‍ജന്റീനയും കപ്പുയര്‍ത്തിയ വേദി... ദൈവത്തിന്റെ കൈയെന്ന് പേരുകേട്ട ഗോളും നൂറ്റാണ്ടിന്റെ ഗോളും പിറന്ന മണ്ണില്‍ മറ്റൊരു കാല്‍പന്തുകാലത്തിന്റെ ആരവത്തിന് കൊടിയേറ്റം. ഓരോ ലോകകപ്പും ഇതിഹാസ താരങ്ങളുടേതാണ്. പല ഇതിഹാസങ്ങളും  ലോകകപ്പോടെ ചരിത്രത്തിലേക്ക് നടക്കും. ഓരോ ലോകകപ്പും പുതിയ ഇതിഹാസങ്ങളെ സൃഷ്ടിക്കും. മെസിയും റൊണാള്‍ഡോയും തീര്‍ത്ത ഇരിപ്പിടത്തിലേക്ക് ആരൊക്കെയെന്ന് തീരുമാനിക്കപ്പെടും.  ലോകകപ്പുകള്‍ അസ്തമയങ്ങളുടേത് മാത്രമല്ല.. പുതിയ താരോദയങ്ങളുടേത് കൂടിയാണ്..... അവരില്‍ പലരും  ഇന്നുമുതല്‍ മൈതാനങ്ങളില്‍ പ്രതിഭയുടെ മിന്നലാട്ടം ലോകത്തെ കാട്ടും... തലങ്ങും വിലങ്ങും പായും.

ENGLISH SUMMARY:

The World Cup 2026 is about to begin, marking a four-year wait for dreams to be realized and national pride to soar. With the kick-off scheduled for midnight and 30, featuring 48 teams across 16 stadiums, this tournament promises to be a spectacle of new legends emerging on the grandest football stage