ലോകമെങ്ങും ഫുട്ബോള്‍ ആവേശത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഫുട്ബോള്‍ ആരാധകര്‍ ഏറെയുള്ള കേരളും ആവേശതിമര്‍പ്പിലാണ്. ഇഷ്ട ടീമുകളേയും താരങ്ങളേയും പറഞ്ഞ് സോഷ്യല്‍ മീഡിയ താരങ്ങളും പോസ്റ്റുകളും ചിത്രങ്ങളും പങ്കുവക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ നടിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍റെ വിഡിയോ കുറച്ച് കൂടുതല്‍ ചര്‍ച്ചയാവുകയാണ്.
ലോക കപ്പിനോട് അനുബന്ധിച്ച് ഒരു പോര്‍ച്ചുഗീസ് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോര്‍ച്ചുഗീസ് കളിക്കാരുടെ പേരുകള്‍ പറഞ്ഞ് തുടങ്ങുന്ന ഈ ഗാനം എഐ ഉപയോഗിച്ച് ആരാധകര്‍ തന്നെയാണ് നിര്‍മിച്ചത്. ഔദ്യോഗികം പോലുമല്ലാത്ത 'പോര്‍ച്ചുഗല്‍ ഇന്‍വിക്ടോസ്' എന്ന ഈ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. പോര്‍ച്ചുഗല്‍ ആരാധകര്‍ പരക്കെ ഈ ഗാനം പങ്കുവക്കുന്നുണ്ട്.
ഈ പാട്ടാണ് ദില്‍ഷ ഒരു വിഡിയോ കണ്ടന്‍റായി പങ്കുവച്ചത്. പക്ഷേ ചെറിയ ഒരു പ്രശ്നം പറ്റി. പോര്‍ച്ചുഗലിന്‍റെ പാട്ടിന് ദില്‍ഷ ചുവടുവച്ചത് ബ്രസീലിന്‍റെ ജഴ്സി അണിഞ്ഞായിരുന്നു. ഈ വിഡിയോയില്‍ ദില്‍ഷ ടാഗ് ചെയ്തിരിക്കുന്നതാവട്ടെ അര്‍ജന്‍റീനയേയും മെസിയേയുമാണ്. ഇതോടെ കമന്‍റില്‍ പല ചോദ്യങ്ങളുമായി ആരാധകരും കൂടി. ദില്‍ഷ ശരിക്കും ഏത് ടീമാണെന്നാണ് കമന്‍റ് ചെയ്യുന്നവര്‍ക്ക് അറിയേണ്ടത്. ഇനി മൂന്ന് ടീമിന്‍റേയും കൊളാബൊറേഷനാണോ എന്നും ചോദിക്കുന്നവരുണ്ട്.