TOPICS COVERED

ഫുട്ബോള്‍ ക്ലബുകളുടെ പ്ലെയിങ് ഇലവനില്‍ ഒരു പ്രാദേശിക യുവതാരമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ ഫിഫ ഒരുങ്ങുന്നു. കോണ്‍ഫെഡറേഷനുകളില്‍ നിന്ന് അനുകൂല നിലപാടാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. തദ്ദേശീയരായ അണ്ടർ-20 അല്ലെങ്കിൽ അണ്ടർ-21 താരങ്ങളിൽ ഒരാളെയെങ്കിലും ക്ലബ്ബുകൾ കളത്തിലിറക്കണമെന്ന നിർണായക നിയമ ഭേദഗതിയാണ് ഫിഫ പരിഗണിക്കുന്നത്.

നിർദേശം പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ആറ് കോണ്ടിനെന്റൽ കോൺഫെഡറേഷനുകളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അക്കാദമിയിലോ റിസർവ് ടീമിലോ ഒതുങ്ങാതെ, പ്രാദേശികമായി വളർന്നുവരുന്ന യുവതാരങ്ങൾക്ക് സീനിയർ തലത്തിൽ സ്ഥിരമായി അവസരം ലഭിക്കാൻ ഈ നിയമം സഹായിക്കും. പുതിയ ചട്ടക്കൂടിന് കീഴിൽ ആരാണ് തദ്ദേശീയ താരം നിര്‍വചിക്കുന്നത് നിര്‍ണായകമാകും. നിയമം നടപ്പായാൽ, ആധുനിക ഫുട്ബോളിൽ ടീം തിരഞ്ഞെടുപ്പിൽ നടക്കുന്ന ഏറ്റവും വലിയ നേരിട്ടുള്ള ഇടപെടലുകളിൽ ഒന്നായി ഇത് മാറും.

FIFA Proposes Mandatory U-21 Homegrown Player Rule for Club Lineups:

FIFA has initiated a global consultation process to mandate at least one homegrown Under-20 or Under-21 player in every professional club's playing XI. The proposal, discussed at the FIFA Council in Vancouver, aims to bridge the gap between youth academies and senior football. While receiving initial backing from continental confederations, the rule would represent a major shift in modern football tactics and squad management.