ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്നാണ് പറയാറ്. സ്പാനിഷ് ഫുട്ബോളിലുമുണ്ട് ഒരു മലയാളി സാന്നിധ്യം. കണ്ണൂര്‍ സ്വദേശിയായ ജിതിന്‍ ജനാര്‍ദനന്‍ സ്പെയ്നിലെ മൂന്നാം ഡിവിഷന്‍ ക്ലബായ എ.ഡി അല്‍ കൊര്‍കോണ്‍ ക്ലബിന്റെ പരിശീലക സംഘത്തിലുണ്ട്.

നിലവില്‍  റിസര്‍വ്ഡ് ടീമിന്റെ അസിസ്റ്റന്‍റ് കോച്ചാണ്. ഇന്ത്യന്‍ ടീം പരിശീലകനാവുകയാണ് ജിതിന്റെ സ്വപ്നം.സ്വദേശം കണ്ണൂരിലെ ചെറുപുഴയാണെങ്കിലും പഠിച്ചതും വളര്‍ന്നതും ഷാര്‍ജയില്‍. ചെറുപ്പം മുതല്‍ ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശം. പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് എത്താന്‍ പറ്റാതെ വന്നതോടെയാണ് ജിതിന്‍ അടുത്തത് എന്തെന്ന് ആലോചിച്ചത്.മഡ്രിഡ് ആസ്ഥാനമായ ക്ലബിനൊപ്പം ചേര്‍ന്നിട്ട് 3 വര്‍ഷം. പ്രഫഷണല്‍ ഫുട്ബോളിലെ ആദ്യ സീസണ്‍. എ.ഡി അല്‍ കൊര്‍കോണിലെ കോച്ചിങ് കരിയറില്‍ ജിതിന് ലഭിച്ച അവസരങ്ങളേറെയാണ്. ഇതിനിടെ ഫുട്ബോളിലെ പല പ്രതിഭകളേയും പരിചയപ്പെടാന്‍ സാധിച്ചു...

 

 

ENGLISH SUMMARY:

Malayalam football coach Spain, Jithin Janardanan, is making waves in Spanish football as an assistant coach for AD Alcorcón's reserve team. His journey from Kerala to Spain, fueled by a lifelong passion for the sport, highlights the global reach of Malayali talent.