FILE - Liverpool's Mohamed Salah poses with the winner's trophy after the English Premier League soccer match between Liverpool and Crystal Palace at the Anfield stadium in Liverpool, England, May 25, 2025. (AP Photo/Jon Super, File)
ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചു. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി ഒൻപത് വർഷം പൂർത്തിയാക്കിയ ശേഷമാണ് താരത്തിന്റെ പടിയിറക്കം. ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെങ്കിലും അവസാന വർഷം ഒഴിവാക്കാൻ ധാരണയായതായി ലിവര്‍പൂള്‍ സ്ഥിരീകരിച്ചു.
Soccer Football - Premier League - Cardiff City v Liverpool - Cardiff City Stadium, Cardiff, Britain - April 21, 2019 Liverpool's Mohamed Salah shoots at goal Action Images via Reuters/Carl Recine EDITORIAL USE ONLY. No use with unauthorized audio, video, data, fixture lists, club/league logos or "live" services. Online in-match use limited to 75 images, no video emulation. No use in betting, games or single club/league/player publications. Please contact your account representative for further details.
വിടവാങ്ങൽ ഒരിക്കലും എളുപ്പമല്ലന്ന് ആരാധകര്‍ക്കായി പങ്കുവച്ച വിഡിയോയിൽ സലാ പറയുന്നു. ഈ ക്ലബ് എനിക്കും എന്റെ കുടുംബത്തിനും എപ്പോഴും സ്വന്തം വീടായിരിക്കും..... എല്ലാത്തിനും നന്ദി. നിങ്ങളെല്ലാവരും ഉള്ളതുകൊണ്ട്, ഞാൻ ഒരിക്കലും തനിച്ചു നടക്കുകയില്ലന്നും സല പറഞ്ഞു. യു വില്‍ നെവര്‍ വാക്ക് എലോണ്‍ എന്ന ലിവര്‍പൂള്‍ ഗാനത്തിലെ വരികള്‍ കടമെടുത്തായിരുന്നു സലയുടെ സന്ദേശം.
2017ലാണ് മുഹമ്മദ് സല ലിവർപൂളിലെത്തുന്നത്. ക്ലബ്ബിനായി 435 മത്സരങ്ങളിൽ നിന്ന് 255 ഗോളുകൾ നേടി. ക്ലബ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് സലയുടെ ഇടം. പ്രീമിയർ ലീഗിൽ 310 മത്സരങ്ങളിൽ നിന്ന് 189 ഗോളുകളും 92 അസിസ്റ്റുകളും ഉൾപ്പെടെ 281 ഗോളുകളിൽ സലാ പങ്കാളിയായി. ഇത് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. പ്രീമിയർ ലീഗ് കരിയറിലാകെ 191 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.
FILE - Liverpool's Mohamed Salah celebrates by taking a selfie after winning the English Premier League soccer match between Liverpool and Tottenham Hotspur and clinching the Premier League title at Anfield in Liverpool, England, April 27, 2025. (AP Photo/Jon Super, File)
കഴിഞ്ഞ ഡിസംബറില്‍ ലിവര്‍പൂള്‍ പരിശീലകന്‍ ആർനെ സ്ലോട്ട് തുടർച്ചയായ മൂന്നു മല്‍സരങ്ങളില്‍ സലായെ കളിപ്പിച്ചിരുന്നില്ല. ടീമിന്റെ മോശം പ്രകടനത്തിന് തന്നെ ബലിയാടാക്കുകയാണെന്നും സ്ലോട്ടുമായി യാതൊരു ബന്ധവുമില്ലെന്നും സലാ അക്കാലത്ത് പറഞ്ഞിരുന്നു. ലിവർപൂളിലെ തന്റെ ഭാവിയെക്കുറിച്ചും അദ്ദേഹം സംശയമുന്നയിച്ചു. പിന്നാലെ ഇന്റർ മിലാനെതിരായ ചാംപ്യൻസ് ലീഗ് മത്സരത്തിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പിന്നീട് സലാ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറി. ഈ സീസണിൽ 34 മത്സരങ്ങളിൽനിന്ന് 10 ഗോളുകളും 9 അസിസ്റ്റുകളും നേടി.