max-dawman

പ്രീമിയർ ലീഗില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി ആര്‍സനലിന്റെ 16കാരന്‍ മാക്സ് ഡോവ്മാന്‍. എവര്‍ട്ടനെതിരെ ഇഞ്ചുറി ടൈമിലായിരുന്നു ചരിത്രഗോള്‍. 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് സ്കൂള്‍ വിദ്യാര്‍ഥിയായ ഡോവ്മാന്‍ തകര്‍ത്തത് 

സ്വന്തം പകുതിയിൽ നിന്ന് പന്ത് സ്വീകരിച്ച ഡോവ്മാന്‍, രണ്ട് എവർട്ടൻ കളിക്കാരെ വെട്ടിച്ച് മധ്യവര കടന്ന് എതിരില്ലാതെ കുതിച്ച് ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടിയിട്ടു. കോർണർ കിക്കിനായി മുന്നോട്ട് കയറിപ്പോയ എവർട്ടൻ ഗോൾകീപ്പർ ജോര്‍ഡന്‍ പിക്ഫോർഡ് നിസ്സഹായനായി നിൽക്കെയായിരുന്നു ഈ ഗോൾ. 

ഇംഗ്ലണ്ട് ഫുട്ബോളിലെ അത്ഭുതബാലനായ ഡൗമാൻ, തന്‍റെ മൂന്നാമത്തെ പ്രീമിയർ ലീഗ് മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. സീസണിന്റെ തുടക്കത്തിൽ രണ്ട് തവണ പകരക്കാരനായി താരം കളത്തിലിറങ്ങിയിരുന്നു. മുൻ എവർട്ടൻ താരം ജയിംസ് വോണിന്റെ റെക്കോർഡാണ് ഡൗമാൻ തകർത്തത്. 2005ൽ ക്രിസ്റ്റൽ പാലസിനെതിരെ ഗോൾ നേടുമ്പോൾ വോണിന് 16 വയസ്സും 270 ദിവസവുമായിരുന്നു പ്രായം. കഴിഞ്ഞ നവംബറിൽ, 15 വയസ് പ്രായമുള്ളപ്പോൾ സ്ലാവിയ പ്രാഗിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി യുവേഫ ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും ഡോവ്മാന്‍ സ്വന്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Arsenal's 16-year-old Max Dowman has become the youngest goalscorer in Premier League history. He broke a 21-year-old record with his historic goal against Everton in injury time.