messi-hydarabad

TOPICS COVERED

കൊല്‍ക്കത്തയില്‍ പിഴച്ചെങ്കിലും ഹൈദരാബാദിലെ  ആരാധകരെ ആവേശത്തിലാഴ്ത്തി ലയണല്‍ മെസിയുടെ വരവ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്തുതട്ടിയ മെസി രാഹുല്‍ ഗാന്ധിക്കും രേവന്തിനും  കയ്യൊപ്പോടുകൂടിയ ജേഴ്സി സമ്മാനിച്ചു.  

കാതടിപ്പിക്കുന്ന ആരവങ്ങളോടെ മെസിയെ സ്വീകരിച്ച ഹൈദരാബാദിലെ ആരാധകര്‍ ഇതിഹാസത്തെ കണ്‍നിറയെ കണ്ടു. ഗ്യാലറിയിലെ ചില ഭാഗ്യവാന്‍മാരെ തേടി മിശിഹായുടെ പാദസ്പര്‍ശമേറ്റ പന്തുകളുമെത്തി 

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം മെസിയും ഡി പോളും സുവാരസും പന്തുതട്ടി. യുവതാരങ്ങള്‍ക്ക് കൈകൊടുത്തു. മൈതാനം വലംവച്ച് ആരാധകരെ അഭിവാദ്യം ചെയ്തു

ചടങ്ങിന്റെ അവസാനഘട്ടത്തിൽ നടന്ന അനുമോദനത്തിനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയത്. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ മെസി രാഹുലിനും രേവന്ദിനും ജേഴ്സിയും സമ്മാനിച്ചു.

ENGLISH SUMMARY:

After a lackluster experience in Kolkata, Lionel Messi electrified his fans in Hyderabad with a highly anticipated visit. The legendary footballer played a quick game alongside Telangana Chief Minister Revanth Reddy, stirring immense excitement among the supporters