2026 ഫിഫ ലോകകപ്പിലെ മരണ ഗ്രൂപ്പായി ഇംഗ്ലണ്ടും ക്രൊയേഷ്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എല്ലും ബ്രസീലും മൊറോക്കോയും ഉൾപ്പെടുന്ന ഗ്രൂപ്പ് സിയും. എംബപ്പെയുടെ ഫ്രാൻസും എർലിങ് ഹാളണ്ടിന്റെ നോർവെയും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചു. ഇംഗ്ലണ്ടിനൊപ്പം ക്രൊയേഷ്യയും ഘാനയുമുണ്ട്. വാഷിംഗ്ടണിലെ കെന്നഡി സെന്‍ററില്‍ ഹോളിവുഡിലെയും അമേരിക്കന്‍ കായികരംഗത്തെയും വമ്പന്‍ താരനിര അണിനിരന്ന ചടങ്ങിലായിരുന്നു മല്‍സരക്രമം പ്രഖ്യാപിച്ചത്.
കായികപ്രേമികള്‍ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു. അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍.
ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാരും മൂന്നാംസ്ഥാനത്തെത്തുന്ന മികച്ച 8 ടീമുകളും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറും. ഇതിനകം 42 ടീമുകള്‍ ലോകകപ്പിന് യോഗ്യതനേടിക്കഴിഞ്ഞു. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നായി പ്ലേഓഫ് ജയിച്ച് 6 ടീമുകൾ കൂടി എത്തിയതിനു ശേഷമേ ലോകകപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകൂ. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.
ലോകകപ്പിന്‍റെ മത്സരക്രമം, തീയതി, വേദി തുടങ്ങിയവ പിന്നീടു പ്രഖ്യാപിക്കുമെന്നു താരനിബിഡമായ ചടങ്ങിൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റീനോ പ്രഖ്യാപിച്ചു.
2026 ഫിഫ ലോകകപ്പ്: ഗ്രൂപ്പുകൾ ഇങ്ങനെ
ഗ്രൂപ്പ് A
മെക്സിക്കോ
ദക്ഷിണാഫ്രിക്ക
ദക്ഷിണ കൊറിയ
യൂറോപ്യൻ പ്ലേ ഓഫ്– ഡി ജേതാവ്
ഗ്രൂപ്പ് B
കാനഡ
യൂറോപ്യൻ പ്ലേ ഓഫ് എ– ജേതാവ്
ഖത്തർ
സ്വിറ്റ്സർലൻഡ്
ഗ്രൂപ്പ് C
ബ്രസീൽ
മൊറോക്കോ
ഹെയ്തി
സ്കോട്‌ലൻഡ്
ഗ്രൂപ്പ് D
യുഎസ്എ
പാരഗ്വായ്
ഓസ്ട്രേലിയ
യൂറോപ്യൻ പ്ലേ ഓഫ് സി– ജേതാവ്
ഗ്രൂപ്പ് E
ജർമനി
ക്യുറസാവോ
ഐവറി കോസ്റ്റ്
ഇക്വഡോർ
ഗ്രൂപ്പ് F
നെതർലൻഡ്സ്
ജപ്പാൻ
യൂറോപ്യൻ പ്ലേ ഓഫ് ബി – ജേതാവ്
തുനീസിയ
ഗ്രൂപ്പ് G
ബൽജിയം
ഈജിപ്ത്
ഇറാൻ
ന്യൂസീലൻഡ്
ഗ്രൂപ്പ് H
സ്പെയിൻ
കെയ്പ് വെർഡി
സൗദി അറേബ്യ
യുറഗ്വായ്
ഗ്രൂപ്പ് I
ഫ്രാൻസ്
സെനഗൽ
ഫിഫ പ്ലേ ഓഫ് 2– ജേതാവ്
നോർവേ
ഗ്രൂപ്പ് J
അർജന്റീന
അൽജീരിയ
ഓസ്ട്രിയ
ജോർദാൻ
ഗ്രൂപ്പ് K
പോർച്ചുഗൽ
ഫിഫ പ്ലേ ഓഫ് 1 – ജേതാവ്
ഉസ്ബെക്കിസ്ഥാൻ
കൊളംബിയ
ഗ്രൂപ്പ് L
ഇംഗ്ലണ്ട്
ക്രൊയേഷ്യ
ഘാന
പാനമ