ഫിഫ ലോകകപ്പ് 2026 യോഗ്യതാ മല്‍സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന വെനസ്വേലയെ തകര്‍ത്തത്. ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനെസും ഗോൾ നേടി. മെസ്സി തന്റെ വിരമിക്കലിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും, ഇത് മെസിയുടെ അവസാന ഹോം മത്സരമാകാൻ സാധ്യതയുണ്ട്.
ഫിഫ ലോകകപ്പ് 2026 CONMEBOL യോഗ്യതാ മത്സരങ്ങളിൽ 38 പോയിന്റുമായി (12 വിജയങ്ങൾ, 2 സമനിലകൾ, 3 തോൽവികൾ) അര്‍ജന്റീന പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. അവർ ഇതിനോടകം തന്നെ ലോകകപ്പ് സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മറുവശത്ത്, വെനസ്വേല 18 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ആദ്യ ആറ് സ്ഥാനക്കാർക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാം
ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ജര്‍മനിയെ സ്ലൊവാക്യ 2–0ന് അട്ടിമറിച്ചു. ആദ്യ പകുതിയില്‍ ഡേവിഡ് ഹാന്‍ച്കോയും രണ്ടാം പകുതിയില്‍ ഡേവിഡ് സ്റ്റെര്‍ലെക്കുമാണ് സ്ലൊവാക്യയുടെ ഗോളുകള്‍ നേടിയത്. യോഗ്യതാ റൗണ്ടിലെ എവേ മല്‍സരത്തില്‍ ജര്‍മനിയുടെ ആദ്യ പരാജയമാണ്. ഇതോടെ നോര്‍ത്തന്‍ അയര്‍ലണ്ടിനെതിരായ അടുത്തമല്‍സരം നിര്‍ണായകമായി. നെതര്‍ലന്റ്സിനെ പോളണ്ട് സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍വീതം നേടി. സ്പെയിന്‍ ബള്‍ഗേറിയയെ 3–0ന് തകര്‍ത്തു