ലയണല്‍ മെസിയും സംഘവും അടുത്ത നവംബറില്‍ കേരളത്തിലെത്തും. ഫിഫ സൗഹൃദമല്‍സരത്തിനായി മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. മത്സര തിയതിയും എതിരാളികളേയും പിന്നീട് തീരുമാനിക്കും.
അര്‍ജന്റീന ടീമിന്റെ ഇന്‍സ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാവും ടീം എത്തുക. ആദ്യം അംഗോളയിലും പിന്നീട് കേരളത്തിലുമാണ് ടീമിന് മത്സരമുള്ളത്. വേദി തീരുമാനമായില്ലെങ്കിലും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. എതിര്‍ ടീം ഏതെന്ന കാര്യത്തിലും തീരുമാനമായില്ല.