(FILES) Argentina's forward Lionel Messi waves as he warms up before the 2026 FIFA World Cup South American qualification football match between Brazil and Argentina at Maracana Stadium in Rio de Janeiro, Brazil, on November 21, 2023. Argentina's forward Lionel Messi was ruled out for Argentina s World Cup Qualifiers against Brazil and Uruguay on March 17, 2025, according to the list of called-up players posted on the AFA (Argentina Football Association) official X account. (Photo by CARL DE SOUZA / AFP)

അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 14 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയിലാണ് മെസി പങ്കെടുക്കുക. ഇതിനായി സ്റ്റേഡിയത്തിന്‍റെ ചുമതലക്കാരായ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘാടകരായ വിസ്‌ക്രാഫ്റ്റിന് അനുമതി നല്‍കി. 

സംഘാടകരുടെ അഭ്യര്‍ഥന ഈയിടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ അപെക്‌സ് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തിരുന്നതായും അനുമതി നൽകുകയും ചെയ്തതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേദിയില്‍ പ്രധാന ക്രിക്കറ്റ് താരങ്ങള്‍ മെസിക്കൊപ്പം ക്രിക്കറ്റ് കളിച്ചേക്കും. സച്ചിന്‍ ടെണ്ടുല്‍ക്കാര്‍, എം.എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരടങ്ങുന്ന സെവന്‍ സൈഡ് ക്രിക്കറ്റ് മല്‍സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങിന്‍റെ മുഴുവന്‍ ഷെഡ്യൂള്‍ പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും. 

അതേ റിപ്പോർട്ടുകൾ അനുസരിച്ച്, മെസ്സിയുടെ ഫുട്ബോൾ കരിയറിനെ ആദരിക്കുന്ന വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 13 മുതൽ 15 വരെ കൊൽക്കത്ത, ഡൽഹി, മുംബൈ നഗരങ്ങളില്‍ മെസിയുടെ പരിപാടികള്‍ സംഘടിപ്പിക്കും. കൊൽക്കത്തയിൽ, ഈഡൻ ഗാർഡൻസിൽ മെസിയെ ആദരിക്കുന്ന ചടങ്ങില്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. കുട്ടികള്‍ക്കായുള്ള ഫുട്ബോള്‍ വര്‍ക്കഷോപ്പ്, ഗോട്ട് കപ്പ് എന്ന പേരില്‍ സെവന്‍സ് ടൂര്‍ണമെന്‍റ് എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 

മെസി അടങ്ങുന്ന അര്‍ജന്‍റീനന്‍ ദേശിയ ടീം ഒക്ടോബറിലെ നവംബറിലോ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സൗഹൃദ മല്‍സരം കളിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. 2011 ല്‍ വെനസ്വലെയ്ക്കെതിരെ കൊല്‍ക്കത്തയിലെ സാല്‍ട്ട്‍ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മല്‍സരം കളിക്കാനാണ് മെസി അവസാനമായി ഇന്ത്യയിലെത്തിയത്. 

ENGLISH SUMMARY:

Reports suggest football legend Lionel Messi may visit India to participate in a cricket event in Mumbai. The event at Wankhede Stadium could feature a seven-a-side match with Indian cricket stars like Sachin Tendulkar and MS Dhoni.