Inter Miami's Argentine forward #10 Lionel Messi and Paris Saint-Germain's Ecuadorian defender #51 William Pacho fight for the ball during the FIFA Club World Cup 2025 round of 16 football match between France's Paris Saint-Germain and US Inter Miami at the Mercedes-Benz Stadium in Atlanta on June 29, 2025. (Photo by JUAN MABROMATA / AFP)
ലയണൽ മെസിയുടെ ഇന്റർ മയാമി ക്ലബ് ലോകകപ്പിൽ നിന്ന് പുറത്ത്. യൂറോപ്യൻ ചാംപ്യന്മാരായ പി.എസ്.ജി, മയാമിയെ 4-0 ന് തകർത്ത് ക്വാർട്ടർ ഫൈനലിൽ എത്തി. ബയേണ്‍ മ്യൂണിക്കായിരിക്കും ക്വാര്‍ട്ടറില്‍ പി.എസ്.ജിയുടെ എതിരാളികള്‍. ആദ്യ പകുതിയിൽ തന്നെ ഇന്റർ മയാമി യൂറോപ്യൻ ഫുട്ബോളിന്റെ കരുത്ത് അറിഞ്ഞു. ആറാം മിനിറ്റിലെ കോർണർ കിക്കിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ജാവോ നെവസ് അനായാസം പി എസ് ജിയേ മുന്നിലെത്തിച്ചു. കളം നിറഞ്ഞ പി.എസ്. ജി യുവനിരയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ പോലും ഇന്റർ മയാമിക്കു കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ മെസി സൃഷ്ടിച്ച രണ്ട് ഗോൾ അവസരങ്ങളിൽ ഒതുങ്ങി ഇന്റർ മയാമിയുടെ മികവ്.