liverpool-won

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന് . നാലുമല്‍സരം ശേഷിക്കെയാണ് ലിവര്‍പൂള്‍ കിരീടമുറപ്പിച്ചത് . ടോട്ടനം ഹോട്സ്പറിനെ 5–1 ന് തോല്‍പിച്ചതോടെയാണ് കിരീടനേട്ടം . 

രണ്ടാം സ്ഥാനത്തുള്ള ആർസനലിന് 67 പോയിന്റുകൾ മാത്രമാണുള്ളത്. പ്രീമിയർ ലീഗ് കിരീടം വിജയിക്കാൻ ‍ ലിവർപൂളിന് ഒരു സമനില കൂടി മതിയായിരുന്നു.

12–ാം മിനിറ്റിൽ ഡൊമിനിക് സൊളാങ്കെയിലൂടെ ടോട്ടനം മുന്നിലെത്തിയെങ്കിലും അഞ്ചു ഗോളുകൾ ലിവർപൂൾ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ലുയീസ് ഡയസ് (16–ാം മിനിറ്റ്), അലെക്സിസ് മാക് അലിസ്റ്റര്‍ (24), കോഡി ഗാക്പോ (34) എന്നിവരും രണ്ടാം പകുതിയിൽ മുഹമ്മദ് സലയും (63) ലിവർപൂളിനായി വല കുലുക്കി. 69–ാം മിനിറ്റിൽ ടോട്ടനം താരം ‍ഡെസ്റ്റിനി ഉഡോഗിയുടെ സെൽഫ് ഗോൾ കൂടി വന്നതോടെ ലിവർപൂളിന്റെ ഗോളുകളുടെ എണ്ണം അഞ്ചായി.

ENGLISH SUMMARY:

Liverpool win record-equalling 20th league title with rout of Tottenham