Soccer Football - Brasileiro Championship - Santos v Atletico Mineiro - Estadio Urbano Caldeira, Santos, Brazil - April 16, 2025
Santos' Neymar reacts after sustaining an injury REUTERS/Thiago Bernardes

Soccer Football - Brasileiro Championship - Santos v Atletico Mineiro - Estadio Urbano Caldeira, Santos, Brazil - April 16, 2025 Santos' Neymar reacts after sustaining an injury REUTERS/Thiago Bernardes

സിരി എയില്‍ അത്​ലറ്റികോ മിനെറയ്ക്കെതിരായ മല്‍സരത്തിനിടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മാര്‍ക്ക് പരുക്ക്. സാന്‍റോസിനായി 100–ാം ഹോം മല്‍സരത്തിനിറങ്ങിയ നെയ്മാര്‍ക്ക് 33–ാം മിനിറ്റില്‍ ഇടത്തേ കാല്‍ത്തുടയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. 

Soccer Football - Brasileiro Championship - Santos v Atletico Mineiro - Estadio Urbano Caldeira, Santos, Brazil - April 16, 2025
Santos' Neymar leaves the pitch after sustaining an injury REUTERS/Thiago Bernardes

Soccer Football - Brasileiro Championship - Santos v Atletico Mineiro - Estadio Urbano Caldeira, Santos, Brazil - April 16, 2025 Santos' Neymar leaves the pitch after sustaining an injury REUTERS/Thiago Bernardes

രണ്ടാം ഗോള്‍ നേടി ലീഡ് ഉയര്‍ത്തിയതിന് പിന്നാലെ  സാന്‍റോസ് സബ്സ്റ്റിറ്റ്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഹായികളുമായി നെയ്മാര്‍ മടങ്ങുകയായിരുന്നു. കണ്ണീരോടെ നിന്ന നെയ്മാറെ ടീം അംഗങ്ങളും അത്​ലറ്റികോ താരങ്ങളും ചേര്‍ന്ന് ആശ്വസിപ്പിച്ചാണ് മടക്കി അയച്ചത്. ബെഞ്ചിലെത്തിയ നെയ്മാര്‍ ഐസ്പാക്ക് വച്ചിരിക്കുന്ന ദൃശ്യങ്ങളും  പിന്നീട് പുറത്തുവന്നു. ബെഞ്ചമിന്‍ റോള്‍ഹെ​യ്സറാണ് പകരക്കാരനായി ഇറങ്ങിയത്.

Soccer Football - Brasileiro Championship - Fluminense v Santos - Estadio Maracana, Rio de Janeiro, Brazil - April 13, 2025
Santos' Neymar with Fluminense coach Renato Portaluppi after the match REUTERS/Ricardo Moraes

Soccer Football - Brasileiro Championship - Fluminense v Santos - Estadio Maracana, Rio de Janeiro, Brazil - April 13, 2025 Santos' Neymar with Fluminense coach Renato Portaluppi after the match REUTERS/Ricardo Moraes

നെയ്മാറുടെ ഇടത്തേ കാല്‍ത്തുടയ്ക്ക് ഇതാദ്യമായല്ല പരുക്കേല്‍ക്കുന്നത്. നേരത്തെയേറ്റ പരുക്കിനെ തുടര്‍ന്ന് താരത്തിന് കഴിഞ്ഞ മാസം കൊളംബിയയുമായും അര്‍ജന്‍റീനയുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.  കഴിഞ്ഞ ഞായറാഴ്ചയാണ് പരുക്കില്‍ നിന്ന് മോചിതനായി നെയ്മാര്‍ മടങ്ങിയെത്തിയത്. 

ENGLISH SUMMARY:

Brazilian star Neymar suffers yet another injury during his 100th home match for Santos. Wearing jersey number 100, he limped off in the 33rd minute with a left leg injury, leaving the field in tears.