ദേശീയ ഗെയിംസ് ഫുട്ബോളില്‍ 28 വര്‍ഷത്തിന് േശഷം കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ 1–0ന് തോല്‍പിച്ചാണ് സ്വര്‍ണനേട്ടം. അവസാന 17 മിനിറ്റ് പത്തുപേരുമായാണ് കേരളം പൊരുതിയത് . ഒറ്റഗോളിന് നഷ്ടമായ സന്തോഷ് ട്രോഫിക്ക് പകരമായി ദേശീയ ഗെയിംസില്‍ പൊന്നണിഞ്ഞ് മിടുക്കന്‍മാര്‍. 53ാം മിനിറ്റില്‍ ഗോകുല്‍ സന്തോഷ് നേടിയ ഗോളിലാണ് കേരളം രണ്ടരപതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചത്.
ആദ്യപകുതിയില്‍ ലഭിച്ച അവസരങ്ങളില്‍ ഒന്നുപോലും ഗോകുലിന് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. 73ാം മിനിറ്റിലെ ഫൗളിന് പ്രതിരോധതാരം സഫ്്വാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ കേരളം പത്തുപേരിലേക്കൊതുങ്ങി
ഒരാള്‍ കുറഞ്ഞിട്ടും ആക്രമിച്ച് മുന്നേറിയ കേരളത്തിന്റെ തന്ത്രം ഫലിച്ചു. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ഉത്തരാഖണ്ഡിന്റെ ഷലീന്തര്‍ സിങ്ങും ചുവപ്പുകാര്‍ഡ് കണ്ടു. 1997 ബെംഗളൂരു േദശീയ ഗെയിംസിന് ശേഷം ആദ്യമായാണ് കേരളം സ്വര്‍ണം നേടുന്നത് .