പന്തില്‍ ഉമിനീര് പുരട്ടല്‍ തല്ക്കാരം വേണ്ടെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. പന്തിന് തിളക്കമേകാന്‍ ഉമനീര് പുരട്ടാന്‍ അനുവദിക്കേണ്ടതാണെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൂടി കണക്കെലുടത്ത് ഉമിനീര് പുരട്ടല്‍ നിരോധനം പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഐ.സി.സി.
ക്രിക്കറ്റ് മത്സരങ്ങളില്‍ ബോളര്‍മാര്‍ പന്തില്‍ ഉമീനീര് പുരട്ടി വസ്ത്രത്തില്‍ ഉരച്ച് തിളക്കമേറ്റുന്നത് പതിവു കാഴ്ചയായിരുന്നു പണ്ട്. ക്രിക്കറ്റ് പന്തിൽ ഉമിനീർ (Saliva) ഉപയോഗിച്ച് തിളക്കം വർധിപ്പിക്കുന്നത് 2020 ജൂൺ 9നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ താല്‍ക്കാലികമായി നിരോധിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. 2020 മേയ് 18 ന് അനിൽ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ഉമിനീർ ഉപയോഗം നിരോധിക്കാൻ ശുപാർശ ചെയ്തു. തുടര്‍ന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റി നിരോധനം അംഗീകരിച്ചു. 2020 ജൂലൈ എട്ടിന് ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പയോടെ ഇത് പ്രാബല്യത്തിലായി. 2022 ഒക്ടോബറില്‍ ഇത് സ്ഥിരം നിയമമാക്കി.
എന്തായിരുന്നു നിയമം?
* പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കാൻ പാടില്ല
* വിയർപ്പ് ഉപയോഗിച്ച് പന്ത് മിനുക്കാം
* ഉമിനീർ ഉപയോഗിച്ചാൽ തുടക്കത്തിൽ അമ്പയർമാർ മുന്നറിയിപ്പ് നൽകും.
* ഒരു ഇന്നിങ്സിൽ രണ്ട് മുന്നറിയിപ്പുകൾക്കുശേഷം വീണ്ടും ആവർത്തിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് പെനൽറ്റി റൺസ് ലഭിക്കും.
ഉമിനീര് ഉപയോഗം ചര്‍ച്ചയാക്കി ശുഭ്മന്‍ ഗില്‍
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ശേഷമാണ് പന്തില്‍ ഉമനീര് പുരട്ടുന്ന അനുവദിക്കുന്നത് നന്നാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അഭിപ്രായപ്പെട്ടത്. ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിവസം ന്യൂസീലൻഡിനെ പുറത്താക്കാൻ ഇന്ത്യക്ക് കഴിയാത്തതിലൂടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ നിർണായക പോയിന്റു നഷ്ടമായപ്പോഴാണ് ഗില്‍ ഉമിനീർ നിരോധനം വീണ്ടും ചർച്ചാവിഷയമാക്കിയത്. വെല്ലിംഗ്ടണിലെ ബേസിൻ റിസർവില്‍ ബാറ്റിങിന് അനുകൂലമായ പിച്ചിൽ കൂകബറ പന്ത് വളരെ നേരത്തെ മൃദുവാകുന്നുവെന്ന് ഗില്ല് പരാതിപ്പെട്ടു.
'പന്തിന് തിളക്കം കൂട്ടന് നമ്മളെ ഇന്നും അനുവദിക്കാത്തത് എനിക്ക് മനസ്സിലാകുന്നില്ല , നമ്മൾ കോവിഡ് കാലം പിന്നിട്ട് ഒരുപാട് ദൂരമെത്തി. ഏഴെട്ടു വർഷമായി, എന്നിട്ടും എന്തുകൊണ്ടാണ് അവർ ഇത് അനുവദിക്കാത്തതെന്ന് എനിക്കറിയില്ല', ഗില്‍ മത്സരശേഷം പറഞ്ഞു.
ഐ.സി.സിയുടെ നിലപാട്
വിഷയത്തിൽ ഐ.സി.സിയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അറിയുന്നത്. മിഠായികൾ, ച്യൂയിങ് ഗം, മിന്റുകള്‍ തുടങ്ങിയ വസ്തുക്കളുമായി കൂടിച്ചേരുമ്പോൾ ഉമിനീരിന് പന്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും അതിനാൽ ഇതിന്റെ ഉപയോഗം നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും ഏറെ പ്രയാസകരമാണെന്നും അമ്പയര്‍മാര്‍ പറയുന്നു. മാത്രമല്ല ഉമിനീർ കളിക്കാര്ക്കാര്ക്കുമാത്രമല്ല പന്തുതൊടുന്നവര്ക്കെല്ലാം ആരോഗ്യപരമായ ഭീഷണി ഉയർത്തുന്നു.
യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രതിരോധം ആൻഡ് കൺട്രോൾ പറയുന്നതനുസരിച്ച്, പുതുതായി പ്രത്യക്ഷപ്പെടുന്ന SARS-CoV-2 വകഭേദങ്ങൾ ആഗോളതലത്തിൽ ഭീഷണി ഉയര്‍ത്തുന്നു. ഈ മാസം ആദ്യം ബാലിയിൽ നടന്ന ICC യോഗങ്ങളിൽ ഉമിനീർ നിരോധനത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. കൂടാതെ, ഭാവിയിൽ പ്ലേയിംഗ് കണ്ടീഷൻസിൽ എന്തെങ്കിലും ഭേദഗതി വരുത്തണമെങ്കിൽ, ഒരു അംഗം ബന്ധപ്പെട്ട ICC കമ്മിറ്റി വഴി അത് ഉയർത്തണം; അതിനുശേഷം മാത്രമേ ICCക്ക് തീരുമാനമെടുക്കാൻ കഴിയൂ.