shubman-gill
  • വെല്ലിങ്ടൺ ടെസ്റ്റിന്റെ അവസാന സെഷനിൽ അഞ്ച് വിക്കറ്റ് അകലെ വിജയസാധ്യത നിലനിൽക്കെ 15 ഓവർ ബാക്കി നിൽക്കെ ഇന്ത്യ സമനിലയ്ക്ക് കൈകൊടുത്തതിൽ ആരാധകർ ചോദ്യങ്ങൾ ഉന്നയിച്ചു.

വില്ലിങ്ടണ്‍ ടെസ്റ്റ് സമനിലയിലേക്ക് വീണതോടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ തീരുമാനം ചോദ്യം ചെയ്ത് ക്രിക്കറ്റ് ആരാധകര്‍. മത്സരത്തിന്‍റെ അവസാന സെഷനില്‍ അഞ്ചു വിക്കറ്റ് അകലെ ഇന്ത്യയ്ക്ക് വിജയം സാധ്യമായിരിക്കെ, 15 ഓവര്‍ ബാക്കി നില്‍കെയാണ് ഇന്ത്യ സമനിലയ്ക്ക് കൈ കൊടുത്തത്. വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ നിര്‍ണായകമായ മത്സരത്തില്‍ ജയിക്കാന്‍ ശ്രമിക്കാതെ ഇന്ത്യ സമനിലയിലേക്ക് പോയത് എന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

Also Read: തോല്‍ക്കാന്‍ മനസില്ലാതെ കിവീസ്; വെല്ലിങ്ടണ്‍ ടെസ്റ്റ് സമനിലയില്‍

132/2 എന്ന നിലയിലാണ് ന്യൂസീലന്‍ഡ് അവസാന ദിവസം മത്സരം ആരംഭിച്ചത്. ആദ്യ രണ്ടു സെഷനുകളിലായി ന്യൂസീലന്‍ഡിന്‍റെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യ വീഴത്തി. പക്ഷേ ഡാരില്‍ മിച്ചലിന്‍റെയും ഗ്ലെന്‍ ഫിലിപ്സിന്‍റെയും കോട്ട പൊളിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. അവസാന സെഷനില്‍ അഞ്ചു വിക്കറ്റാണ് ന്യൂസീലന്‍‍ഡിന്‍റെ കയ്യിലുണ്ടായിരുന്നത്. ഡാരില്‍ മിച്ചലിന്‍റെയും ഗ്ലെന്‍ ഫിലിപ്സിന്‍റെയും കൂട്ടുകെട്ട് പൊളിച്ചാല്‍ പിന്നീട് ന്യൂസീലന്‍ഡിന്‍റെ ബൗളിങ് നിരയാണ് ബാക്കിയുണ്ടായിരുന്നത്.

ഇന്ത്യന്‍ പേസര്‍മാരുടെ വര്‍ക്ക് ലോഡും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിനു മുന്‍പുള്ള കുറഞ്ഞ ഇടവേളയും കാരണമാണ് ഇന്ത്യ മത്സരം സമനിലയിലേക്ക് കൊണ്ടുപോയത്. ഏതാനും ഓവറുകള്‍ കൂടി നീട്ടികൊണ്ടുപോയാല്‍ ഫലത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് തീരുമാനമെന്നും ഗില്‍ പറഞ്ഞു. പരിശീലകന്‍ ഗൗതം ഗംഭീറുമായി സംസാരിച്ച ശേഷമാണ് ഗില്‍ സമനിലയിലേക്ക് പോയത്. 

'പിച്ച് അനുകൂലമായിരുന്നെങ്കില്‍ ശ്രമിക്കമായിരുന്നു. പക്ഷേ പേസര്‍മാര്‍ തളര്‍ന്നിരുന്നു. എല്ലാവരും ചേര്‍ന്ന് ഏകദേശം 50 ഓവറോളം എറിഞ്ഞു. അടുത്ത മത്സരം മൂന്നു ദിവസത്തിനുള്ളിലാണ്. നാളെ യാത്ര  ചെയ്യേണ്ടതുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് ബൗളര്‍മാരെ ഫ്രഷ് അയി നിലനിര്‍ത്താനാണ് ആഗ്രഹിച്ചത്. കൂടാതെ 5-10 ഓവറുകള്‍ അധികം ലഭിച്ചതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ് കരുതുന്നത്', എന്നാണ് ഗില്‍ വിശദീകരിച്ചത്. ഈയൊരു പിച്ചില്‍ 10 വിക്കറ്റുകൾ വീഴ്ത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ഗിൽ സമ്മതിച്ചു.

ENGLISH SUMMARY:

Cricket fans have questioned captain Shubman Gill’s decision to settle for a draw with 15 overs remaining in the Wellington Test against New Zealand despite India being five wickets away from a potential win. After taking three wickets in the first two sessions of the final day, Indian bowlers could not break the resistance of Daryl Mitchell and Glenn Phillips before New Zealand’s lower order. Gill explained that he consulted head coach Gautam Gambhir and opted for a draw to manage pacers' workload after around 50 overs bowled, ahead of travel and a quick turnaround for the second Test in Christchurch in three days. He added that extra overs were unlikely to change the outcome on a surface where taking 10 wickets was tough.