Image Credit: facebook/bcci

  • ആറുപേരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. സെഞ്ചറി തികയ്ക്കാന്‍ 149 പന്തെടുത്ത തിലക് വര്‍മയുടെ മെല്ലെപ്പോക്കും ഇന്ത്യയ്ക്ക് തിരിച്ചടിയായി

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഷഹീന്‍സിനെതിരെ ഇന്ത്യ എ ടീമിന് 48റണ്‍സ് തോല്‍വി. 314 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ അഞ്ച് പന്ത് ശേഷിക്കേ 265 റണ്‍സിന് ഓള്‍‌ഔട്ടായി. ക്യാപ്റ്റന്‍ തിലക് വര്‍മ നൂറും അഭിഷേക് ശര്‍മ എഴുപതും ഷഹബാസ് അഹമ്മദ് അന്‍പത്താറും റണ്‍സെടുത്ത് പുറത്തായി. ആറുപേരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. സെഞ്ചറി തികയ്ക്കാന്‍ 149 പന്തെടുത്ത തിലക് വര്‍മയുടെ മെല്ലെപ്പോക്കും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനുവേണ്ടി മൂന്നുപേരാണ് അര്‍ധസെഞ്ചറി നേടിയത്. 

28 ഡെലിവറികളില്‍ നിന്നാണ് തിലക് ആദ്യ അഞ്ച് റണ്‍സ് നേടിയത്. പാക് ബോളര്‍മാര്‍ വരിഞ്ഞു മുറുക്കിയതോടെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. ഇതോടെ അഭിഷേകും വലഞ്ഞു. സാഹചര്യം ആവശ്യപ്പെട്ടത് പോലെ ബാറ്റ് ചെയ്യുന്നതില്‍ തിലക് പിന്നീടും പരാജയപ്പെട്ടു. പാക്കിസ്ഥാനോട് പരാജയപ്പെട്ടതോടെ 24ന് യുഎഇക്കെതിരെ നടക്കുന്ന മല്‍സരം ഇന്ത്യയ്ക്ക് വിജയിച്ചേ തീരുവെന്ന നിലയിലാണ്. 

ആദ്യ ആറോവറില്‍ വിക്കറ്റ് വീഴാതെ 64 റണ്‍സെടുത്ത പാക്കിസ്ഥാന് ബാറ്റിങില്‍ മികച്ചു നിന്നു. ഓപ്പണര്‍മാരായ മാസ് സദാഖത്തും ഷാമില്‍ ഹുസൈനും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ സമ്മര്‍ദത്തിലായി. അനായാസമാണ് ഇരുവരും ബൗണ്ടറികള്‍ കണ്ടെത്തിയത്.

മല്‍സരത്തിലുടനീളം വിവാദങ്ങളും നിറ‍ഞ്ഞു. ഓപ്പണര്‍മാര്‍ ബൗണ്ടറി തൊടുത്തതോടെ ഹര്‍ഷിദ് റാണ ചൊടിച്ചു. ഏഴാം ഓവറില്‍ വീണ്ടും വാക്കേറ്റമായി. പിന്നാലെ സദാഖത്ത് ഹര്‍ഷിദിന് നേരെ പാഞ്ഞെത്തുകയും ചെയ്തു.

ENGLISH SUMMARY:

India A suffered a 48-run defeat against Pakistan Shaheens in the Asia Cup Rising Stars tournament despite captain Tilak Varma's century. Chasing a target of 314, India were bowled out for 265 with five balls remaining, as Tilak scored 100, Abhishek Sharma made 70 and Shahbaz Ahmed contributed 56. Tilak's slow approach, particularly his struggle to rotate the strike early in the innings, proved costly for India. The match also witnessed heated exchanges between Harshit Rana and Pakistan opener Maaz Sadaqat, adding controversy to the thrilling contest.