Aryaveer-batting

BCCI/X

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ UAEയെ 70 റണ്‍സിന് തകര്‍ത്ത് ഇന്ത്യ െസമിഫൈനലില്‍. 310 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യ യുഎഇയെ 239 റണ്‍സിന് പുറത്താക്കി. ഇഷാന്‍ സൂദ് നാലുവിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ ആര്യവീര്‍ സേവാഗിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 309 റണ്‍സ് നേടിയത്.  വീരേന്ദര്‍ സേവാഗിന്റെ മകനായ ആര്യവീര്‍ 168 പന്തില്‍ 160 റണ്‍സ് നേടി. ആര്യ വീറും 67 റണ്‍സെടുത്ത വി.കെ.വിനീതും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 193 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി

 

ഇന്ത്യ ഉയർത്തിയ 310 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയുടെ ഇന്നിങ്സ് 50 ഓവറിൽ 239 റൺസിൽ അവസാനിച്ചു. അർധസെഞ്ചറി നേടിയ അഹമ്മദ് ഖുദാദാദ് (74 പന്തിൽ 74), നൂറുല്ല അയോബി (25 പന്തിൽ 39), യായിൻ റായ് (44 പന്തിൽ 29), ക്യാപ്റ്റൻ അയാൻ മിസ്ബ (53 പന്തിൽ 27) എന്നിവരാണ് യുഎഇയ്ക്കു വേണ്ടി പൊരുതിയത്. ഇന്ത്യയ്ക്കു വേണ്ടി പന്തെറിഞ്ഞ ഏഴു ബോളർമാരും വിക്കറ്റ് വീഴ്ത്തി. ഇഷാൻ സൂദ് നാലു വിക്കറ്റ് വീഴ്ത്തി. 12ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം.

 

160 റൺസിന്റെ തകർപ്പൻ ഇന്നിങ്‌സ് കാഴ്ചവച്ച ഇന്ത്യൻ താരം ആര്യവീർ സേവാഗ്, ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ നേട്ടങ്ങളുടെ പട്ടികയിലും ഇടംപിടിച്ചു. ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനും മായങ്ക് അഗർവാളിനുമൊപ്പമാണ് ആര്യവീർ എത്തിയത്. 168 പന്തിൽ 17 ഫോറുകളും ഏഴു സിക്‌സറുകളും ഉൾപ്പെടെയാണ് വലംകൈ ബാറ്ററായ ആര്യവീർ 160 റൺസ് അടിച്ചുകൂട്ടിയത്. ഇതോടെ യൂത്ത് ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി ആര്യവീർ. അണ്ടർ-19 തലത്തിൽ ഗില്ലും മായങ്ക് അഗർവാളും നേടിയ 160 റൺസിനൊപ്പമാണ് ആര്യവീറും ഇടംപിടിച്ചത്.

ENGLISH SUMMARY:

Aryavir Sehwag century highlights India's dominant 70-run victory over UAE to secure a spot in the Under-19 Asia Cup semi-finals. Ishan Sood's four-wicket haul and a massive 310-run target propelled the team forward ahead of their clash against Afghanistan.