ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റര്‍ സ്മൃതി മന്ഥനയും മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും തമ്മിലുളള പോര് കടുക്കുന്നോ? അത്തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍. ഒക്ടോബർ 28-ന് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന വിജയത്തിന് ശേഷം പുറത്തുവന്ന വിഡിയോ ആണ് ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്നത്. 

വഡോദരയിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ 3-0 ന് പരമ്പര സ്വന്തമാക്കിയിരുന്നു. ശേഷം കളിക്കാർ പരസ്പരം കൈകൊടുത്ത് അഭിനന്ദിക്കുകയായിരുന്നു. ഹർമൻപ്രീത് അടുത്തേക്ക് നടന്നു വന്നപ്പോൾ സ്മൃതി മുഖം മാറ്റി. ഇതോടെ ഹര്‍മന്‍ മറ്റ് കളിക്കാര്‍ക്ക് കൈ കൊടുത്ത് പോയി.  ഇരുവരും തമ്മില്‍ ഹസ്തദാനം ചെയ്തില്ല. 

ഈ ഒക്ടോബർ തുടക്കത്തിലാണ് ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിൽ നിന്നുമുള്ള ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞത്. ഇതിന് ശേഷം ബി.സി.സി.ഐ സ്മൃതി മന്ഥനയെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. ഈ മാറ്റത്തിന് ശേഷം ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഹർമൻപ്രീത് എടുക്കുന്ന തീരുമാനങ്ങളിൽ പലതിലും സ്മൃതി മന്ഥനയ്ക്ക് നേരത്തേ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നായിരുന്നു പുറത്തുവന്ന വിവരം. ഇരുവരും തമ്മിൽ മുഖത്തേക്കു പോലും നോക്കാറില്ലെന്നും ഇതു ഡ്രസിങ് റൂമിലെ സാഹചര്യങ്ങൾ വഷളാക്കിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതിയ വിഡിയോ ഇത്തരം ചര്‍ച്ചകളെ ഉറപ്പിക്കുകയാണ്. 

അതേസമയം സംഭവത്തില്‍ താരങ്ങളെ പിന്തുണച്ചും വിമര്‍ശിച്ചും ചര്‍ച്ച കൊഴുക്കുകയാണ്. സ്മൃതി മന്ഥന ബോധപൂർവം ഹർമൻപ്രീതിനെ അവഗണിച്ചതാണെന്ന് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നു. എന്നാല്‍ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. മന്ഥന ആ സമയത്ത് മറ്റ് കളിക്കാരുമായി സംസാരിക്കുന്ന തിരക്കിലായിരുന്നതിനാലാണ് ശ്രദ്ധിക്കാതെ പോയതെന്നാണ് ഇവരുടെ വാദം. തൊട്ടുമുമ്പത്തെ മത്സരത്തിൽ ഹർമൻപ്രീത് 126 റൺസ് എടുത്തപ്പോൾ സ്മൃതി കൈയടിച്ച് അഭിനന്ദിക്കുന്ന ചിത്രങ്ങളും ആരാധകർ പങ്കുവക്കുന്നുണ്ട്.

ENGLISH SUMMARY:

Speculation regarding an internal rift in the Indian women's cricket team intensified after a video of captain Smriti Mandhana and former captain Harmanpreet Kaur went viral following the 3rd ODI against Zimbabwe in Vadodara. In the clip recorded during the post-match handshakes after India's 3-0 series sweep, Mandhana appeared to look away as Harmanpreet approached, resulting in no handshake between the two star players. The incident has fueled existing reports of tension in the dressing room following Mandhana's appointment as captain after Harmanpreet stepped down from leadership in early October 2026. While a section of fans criticized Mandhana for intentionally ignoring her teammate, defenders argued that it was an inadvertent moment while Mandhana was engaged in conversation with other players.