Image Credit: x@RayhamUnplugged

  • ഇംഗ്ലണ്ടിനെതിരായ ത്രിരാഷ്ട്ര പരമ്പര മത്സരത്തിൽ പാക്കിസ്ഥാൻ ടീം തങ്ങളുടെ പരമ്പരാഗത പച്ച ജഴ്സിക്ക് പകരം പിങ്ക് ജഴ്സി അണിഞ്ഞാണ് കളത്തിലിറങ്ങുന്നത്.

ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കുമെതിരെ നാട്ടില്‍ ത്രിരാഷ്ട്ര ഏകദിന പരമ്പര കളിക്കുകയാണ് പാക്കിസ്ഥാന്‍. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പ്പിച്ചു. അടുത്ത ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍റെ ജഴ്സി ചെറുതായൊന്ന് മാറുകയാണ്. സാധാരണ ധരിക്കാറുള്ള പാക്കിസ്ഥാന്‍റെ പച്ച നിറത്തിലുള്ള ജഴ്സിയില്‍ നിന്നും മാറി പിങ്ക് ജഴ്സിയണിഞ്ഞാണ് പാക്ക് താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ കളിക്കുക.

സ്തനാര്‍ബുദ ബോധവൽക്കരണവുമായി ബന്ധപ്പെട്ടുള്ള 'പിങ്ക്ടോബര്‍' ന് പിന്തുണയുമായാണ് പിസിബിയുടെ പിങ്ക് ജഴ്സി. സ്തനാര്‍ബുദത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായാണ് പിസിബിയുടെ പ്രത്യേക കിറ്റ്. ജഴ്സി കൂടാതെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ പിങ്ക് നിറത്തിലുള്ള അലങ്കാരങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. രോഗബാധിതരായ ആളുകൾക്ക് പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം, നേരത്തെയുള്ള രോഗനിർണയം, കൃത്യമായ പരിശോധന, സമയബന്ധിതമായ ചികിത്സ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്  അവബോധം സൃഷ്ടിക്കാനാണ് പിസിബി ലക്ഷ്യമിടുന്നത്.

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ 37 റണ്‍സിനാണ് ജയിച്ചത്. സല്‍മാന്‍ ആഗയുടെ സെഞ്ചറി (107) ഇന്നിങ്സില്‍ പാക്കിസ്ഥാന്‍ 305 റണ്‍സെടുത്തു. ബാബര്‍ അസം (45), സാദ് ബെയ്ഗ് (39), ഹസന്‍ നവാസ് (37) എന്നിവര്‍ പാക്കിസ്ഥാനായി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങില്‍ ശ്രീലങ്ക 268 റണ്‍സിന് ഓള്‍ഔട്ടായി. 91-4  എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ പവന്‍ രത്നനായകെ (79) ആണ് കരകയറ്റിയത്. 60 റണ്‍സെടുത്ത ജനിത് ലിയാനഗെയും പവന്‍ രത്നനായകെയും ചേര്‍ന്ന് 119 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ദസുന്‍ ഷനകെ (28) കൂടി പുറത്തായതോടെ ശ്രീലങ്കയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. 

ENGLISH SUMMARY:

Pakistan is swapping its traditional green jersey for a pink kit during its upcoming tri-series match against England to support 'Pinktober' breast cancer awareness. Led by the Pakistan Cricket Board (PCB), this special initiative aims to promote early diagnosis, regular screening, and timely treatment while extending solidarity to patients. Alongside the team's new attire, Gaddafi Stadium in Lahore will feature pink decorations and dedicated awareness programs. On the sporting front, Pakistan enters the clash following a strong 37-run victory over Sri Lanka, powered by Salman Agha's stellar century.