Image Credit: X@Cric_Mukku

Image Credit: X@Cric_Mukku

  • വിൻഡീസിനെതിരായ മൂന്നാം ടി20യിൽ 28 റൺസെടുത്ത് മികച്ച ഫോമിൽ നിൽക്കെ തിലക് വർമ അശ്രദ്ധമൂലം റണ്ണൗട്ടായി പുറത്തായി.

മൂന്നാം ട്വന്‍റി 20യില്‍ മികച്ച തുടക്കം ലഭിച്ച ഇന്ത്യയ്ക്ക് മധ്യഓവറുകള്‍ മുതലാക്കാന്‍ സാധിച്ചില്ല. അഭിഷേക് ശര്‍മയുടെ മികച്ച ഇന്നിങ്സിനു ശേഷം ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍ വളരെ കുറവായിരുന്നു. മധ്യനിരയില്‍ ഇന്ത്യന്‍ സ്കോറിങിന് വേഗത പ്രതീക്ഷിച്ചത് തിലക് വര്‍മയില്‍ നിന്നാണ്. 16 പന്തില്‍ 28 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് തിലക് വര്‍മ റണ്ണൗട്ടാകുന്നത്. ഇന്നിങ്സില്‍ നാലു ബൗണ്ടറികളാണ് തിലക് വര്‍മ നേടിയത്. ചെറിയൊരു അശ്രദ്ധയില്‍ നിന്നാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായ വിക്കറ്റ് നഷ്ടമായത്. 

Also Read: ഇന്‍ഡോറില്‍ അഭിഷേകിന്‍റെ തല്ലുമാല; തൂക്കിയത് ലോക റെക്കോര്‍ഡ്; പിന്നിലാക്കിയത് മുന്‍ ക്യാപ്റ്റനെ

ഗുഡേഷ് മോട്ടി എറിഞ്ഞ 17-ാം ഓവറിലാണ് സംഭവം. മോട്ടിയുടെ ലോ ഫുള്‍ഷോട്ട് പന്ത് അക്സർ പട്ടേൽ ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗിലേക്ക് അടിച്ചെങ്കിലും കവിൽ പൂരന്‍റെ മികച്ച സേവില്‍ പന്ത് ബൗണ്ടറി കടന്നില്ല. പന്ത് തട്ടിയിട്ട കവില്‍ പൂരന്‍ വിക്കറ്റ് കീപ്പറിലേക്ക് എറിഞ്ഞു നല്‍കി. എന്നാല്‍ പന്ത് ബൗണ്ടറിയെന്ന ധാരണയില്‍ അക്സറും തിലകും സിംഗിളില്‍ ഓട്ടം മതിയാക്കി അലസമായി ക്രീസിലേക്ക് മടങ്ങുകയായിരുന്നു. 

പന്ത് കിട്ടിയ വിന്‍ഡീസ് താരങ്ങള്‍ അവസരം മുതലാക്കി. പന്ത് കിട്ടിയ ഷായ് ഹോപ്പ് അക്സര്‍ പട്ടേലിനെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് ക്രീസില്‍ എത്താന്‍ താരത്തിനായി. എന്നാല്‍ അപകടം മനസിലാകാതെ ക്രീസിലേ്ക് നടന്ന തിലക് വര്‍മയെ ഗുഡേഷ് മോട്ടി റണ്ണൗട്ടാക്കി. സംഭവം പരിശോധിച്ച മൂന്നാം അമ്പയർ പന്ത് ബൗണ്ടറി കടന്നില്ലെന്ന് കണ്ടെത്തി തിലക് വര്‍മയ്ക്ക് റൺ ഔട്ട് വിധിക്കുകയായിരുന്നു. തിലക് വര്‍മ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 194 റണ്‍സായിരുന്നു. 

അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീടുള്ള 20 പന്തില്‍ 29 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 223 ല്‍ ഇന്ത്യ ഓള്‍ഔട്ടായി. സഞ്ജു പെട്ടെന്ന് തന്നെ പുറത്തായെങ്കിലും ഇഷാൻ കിഷനും അഭിഷേക് ശർമ്മയുമാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്. ഇരുവരുടെയും പ്രകടനത്തിൽ പവർപ്ലേയിൽ ഇന്ത്യ 87 റൺസ് നേടി. ഇന്ത്യ 250 റൺസിന് മുകളിൽ നേടുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും വിക്കറ്റുകൾ ഒരേ ഓവറിൽ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 

ഇഷാൻ 37 റൺസെടുത്തു. ശ്രേയസ് ഒരു റൺസ് മാത്രമാണ് എടുത്തത്. നമൻ ധീർ (10), നിതീഷ് കുമാർ റെഡ്ഡി  (21), അക്സർ പട്ടേൽ (20), അര്‍ഷദീപ് സിങ് (11), പ്രിന്‍സ് യാദവ് (13*)  എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. 

ENGLISH SUMMARY:

India's middle-order batsman Tilak Varma suffered a bizarre run-out during the third T20I against the West Indies after casually assuming the ball had crossed the boundary rope. While batting on 28 runs, he and Axar Patel failed to complete their runs promptly following a sharp save by the fielder near the deep square leg. Capitalizing on the lack of awareness, the West Indies bowling unit quickly redirected the ball to dismiss Varma and halt India's momentum. This crucial setback contributed to India's lower-order collapse as the team eventually folded for 223 runs.