ടിടിവി നമ്പൂരി ട്രോളുകള്‍ ഇനി വേറെ ലെവല്‍. സ്വന്തം പേരിലെ ട്രോള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യന്‍ താരം തിലക് വര്‍മ. ടിടിവി. നമ്പൂതിരി, ഡബ്ല്യു.എസ്. മണി സുന്ദർ, എസ്. വിശ്വനാഥ് എന്നിവർ സ്വർണം നേടി നാട്ടിലേക്ക് മടങ്ങുന്നു എന്നാണ് തിലക് വര്‍മയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സഞ്ജുവും വാഷിങ്ടണ്‍ സുന്ദറുമൊത്തുള്ള ചിത്രമാണ് തിലക് വര്‍മ പങ്കുവച്ചത്.
ഏഷ്യന്‍ ഗെയിംസിലെ സെമിഫൈനലിനു ശേഷമാണ് ടിടിവി നമ്പൂരി ഹിറ്റായത്. തിലക് വര്‍മയുടെ ഏഷ്യന്‍ ഗെയിംസിലെ ഔദ്യോഗിക റജിസ്ട്രേഷന്‍ പേരാണ് ടെലിവിഷന്‍ ഗ്രാഫിക്സില്‍ ഉപയോഗിച്ചത്. സാധാരണ കാണുന്നതില്‍ നിന്നുള്ള വ്യത്യസ്ത പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായി. ഫൈനലില്‍ പാക്കിസ്ഥാനെതിരെ തിലക് വര്‍മ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ടിടിവി നമ്പൂരി വീണ്ടും ട്രെന്‍ഡായി. ഇതോടെ ടിടിവി നമ്പൂരിക്ക് ആശംസയുമായി രാജസ്ഥാന്‍ റോയല്‍സും പോസ്റ്റിട്ടു.
Also Read: ആരാണ് ഇന്ത്യന്‍ ടീമിലെ ടിടിവി നമ്പൂരി; ഏഷ്യന്‍ ഗെയിംസിലെ സ്കോര്‍ ബോര്‍ഡു കണ്ട് ഞെട്ടി ആരാധകര്‍
22 പന്തില്‍ 51 റണ്‍സെടുത്ത തിലക് വര്‍മ പുറത്താകാതെ നിന്നു. മൂന്നു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഇന്ത്യന്‍ സ്കോറിങ്ങിന് വേഗം കുറഞ്ഞ സമയത്ത് തിലക് വര്‍മ– ശിവം ദുബൈ കൂട്ടുകെട്ട് 30 പന്തില്‍ 62 റണ്‍സ് നേടി.
എന്താണ് ടിടിവി നമ്പൂരി
നമ്പൂരി ഠാക്കൂർ തിലക് വർമ എന്നാണ് തിലക് വര്‍മയുടെ മുഴുവന്‍ പേര്. ഇതാണ് ഏഷ്യന്‍ ഗെയിംസിലെ ടിടിവി നമ്പൂരിക്ക് പിന്നില്‍. 2023-ൽ ഹാങ്ചോവില്‍ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഉപയോഗിച്ചതും ടിടിവി നമ്പൂരി എന്ന പേരായിരുന്നു. പാസ്പോര്‍ട്ടിലും റജിസ്ട്രേഷനിലും ഉപയോഗിച്ച പേരുകളാണ് ഏഷ്യന്‍ ഗെയിംസില്‍ ഔദ്യോഗിക ഗ്രാഫിക്സുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. മലയാളി താരം സഞ്ജു സാംസണാണ് എസ്. വിശ്വനാഥ്. ഡബ്ല്യു.എസ്. മണി സുന്ദര്‍ എന്നത് വാഷിങ്ടണ്‍ സുന്ദറാണ്.