ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്. 14 ടീമുകൾ മല്‍സരിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്കൊപ്പമാണ് പാക്കിസ്ഥാൻ. ഇരു ടീമുകളെയും കൂടാതെ ഓസ്ട്രേലിയയാണ് ഗ്രൂപ്പ് എയിലെ പ്രബലർ. അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും ക്വാളിഫയർ എ വിജയിയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലൻഡ്, ക്വാളിഫയർ ബി വിജയി എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകൾ.
Also Read: ആരാണ് ഇന്ത്യന്‍ ടീമിലെ ടിടിവി നമ്പൂരി; ഏഷ്യന്‍ ഗെയിംസിലെ സ്കോര്‍ ബോര്‍ഡു കണ്ട് ഞെട്ടി ആരാധകര്‍
ഓരോ ഗ്രൂപ്പിലെയും മൂന്നു ടീമുകൾ വീതവും രണ്ട് ഗ്രൂപ്പുകളിലും ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ അവശേഷിക്കുന്ന മികച്ച ടീമും സൂപ്പർ 7 ലേക്ക് മുന്നേറും. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സിംബാബ്‍വെ, നമീബിയ എന്നിവരാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 12 വേദികളിലായി 57 മത്സരങ്ങളാണ് 2027 ഏകദിന ലോകകപ്പിലുണ്ടാവുക.
ഒക്ടോബർ രണ്ടിനാണ് യോഗ്യത റൗണ്ട് മൽസരങ്ങൾ ആരംഭിക്കുക. ഒക്ടോബർ ഏഴിനു ഇന്ത്യ- ഓസ്ട്രേലിയ മൽസരത്തോടെയാണ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടമൽസരങ്ങൾ തുടങ്ങുക. കേപ്ടൗണിലാണ് മൽസരം. ഇന്ത്യ-പാക്കിസ്ഥാൻ മൽസരം ഒക്ടോബർ പത്തിന് ജോഹന്നാസ്ബെര്‍ഗിലാണ്. 14 ന് അഫ്ഗാനിസ്ഥാനെതിരെയും 17ന് ക്വാളിഫെയർ എ വിജയിയ്ക്ക് എതിരെയും 24 ന് സിംബാബ്‍വെയ്ക്ക് എതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് മൽസരങ്ങള്‍.
ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ആദ്യ മൽസരം ഒൻപതിനു ന്യൂസിലൻഡിനെതിരെയാണ്. പത്താം തീയതി അഫ്ഗാനിസ്ഥാനെതിരെയാണ് സിംബാബ്‍വെയുടെ ആദ്യ മൽസരം. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ മൂന്നു വരെയാണ് സൂപ്പര്‍ 7 മല്‍സരങ്ങള്‍. നിലവിലെ റാങ്കിംഗില്‍ മുന്നിലുള്ള ടീമുകള്‍ സൂപ്പര്‍ 7 ലേക്ക് മുന്നേറിയാല്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവരാകും ഇന്ത്യയുടെ എതിരാളികള്‍.
നവംബര്‍ 17, 18 തീയതികളില്‍ സെമിഫൈനലും 21 ന് ഫൈനലും എന്ന രീതിയിലാണ് മല്‍സരക്രമം.