• ഒക്ടോബർ ഏഴിന് കേപ്ടൗണിൽ ഓസ്ട്രേലിയയ്‌ക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം.

ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്. 14 ടീമുകൾ മല്‍സരിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്കൊപ്പമാണ് പാക്കിസ്ഥാൻ. ഇരു ടീമുകളെയും കൂടാതെ ഓസ്ട്രേലിയയാണ് ഗ്രൂപ്പ് എയിലെ പ്രബലർ. അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും ക്വാളിഫയർ എ വിജയിയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലൻഡ്, ക്വാളിഫയർ ബി വിജയി എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകൾ. 

Also Read: ആരാണ് ഇന്ത്യന്‍ ടീമിലെ ടിടിവി നമ്പൂരി; ഏഷ്യന്‍ ഗെയിംസിലെ സ്കോര്‍ ബോര്‍ഡു കണ്ട് ഞെട്ടി ആരാധകര്‍

ഓരോ ഗ്രൂപ്പിലെയും മൂന്നു ടീമുകൾ വീതവും രണ്ട് ഗ്രൂപ്പുകളിലും ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ അവശേഷിക്കുന്ന മികച്ച ടീമും സൂപ്പർ 7 ലേക്ക് മുന്നേറും. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സിംബാബ്‍വെ, നമീബിയ എന്നിവരാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 12 വേദികളിലായി 57 മത്സരങ്ങളാണ് 2027 ഏകദിന ലോകകപ്പിലുണ്ടാവുക. 

ഒക്ടോബർ രണ്ടിനാണ് യോഗ്യത റൗണ്ട് മൽസരങ്ങൾ ആരംഭിക്കുക. ഒക്ടോബർ ഏഴിനു ഇന്ത്യ- ഓസ്ട്രേലിയ മൽസരത്തോടെയാണ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടമൽസരങ്ങൾ തുടങ്ങുക. കേപ്ടൗണിലാണ് മൽസരം. ഇന്ത്യ-പാക്കിസ്ഥാൻ മൽസരം ഒക്ടോബർ പത്തിന് ജോഹന്നാസ്ബെര്‍ഗിലാണ്. 14 ന് അഫ്ഗാനിസ്ഥാനെതിരെയും 17ന് ക്വാളിഫെയർ എ വിജയിയ്ക്ക് എതിരെയും 24 ന് സിംബാബ്‍വെയ്ക്ക് എതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് മൽസരങ്ങള്‍.

ആതിഥേയരായ ​ദക്ഷിണാഫ്രിക്കയുടെ ആദ്യ മൽസരം ഒൻപതിനു ന്യൂസിലൻഡിനെതിരെയാണ്. പത്താം തീയതി അഫ്​ഗാനിസ്ഥാനെതിരെയാണ് സിംബാബ്‍വെയുടെ ആദ്യ മൽസരം. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ മൂന്നു വരെയാണ് സൂപ്പര്‍ 7 മല്‍സരങ്ങള്‍. നിലവിലെ റാങ്കിംഗില്‍ മുന്നിലുള്ള ടീമുകള്‍ സൂപ്പര്‍ 7 ലേക്ക് മുന്നേറിയാല്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവരാകും ഇന്ത്യയുടെ എതിരാളികള്‍. 

നവംബര്‍ 17, 18 തീയതികളില്‍ സെമിഫൈനലും 21 ന് ഫൈനലും എന്ന രീതിയിലാണ് മല്‍സരക്രമം. 

ENGLISH SUMMARY:

The schedule for the 2027 ICC Men's ODI World Cup hosted jointly by South Africa, Zimbabwe, and Namibia has been officially announced. Featuring 14 teams, India is placed in Group A alongside fierce rivals Pakistan, Australia, Afghanistan, Zimbabwe, and a qualifier. India will begin their tournament campaign on October 7 against Australia in Cape Town, followed by a blockbuster clash against Pakistan on October 10 in Johannesburg. The top three teams from each group plus the next best team overall will advance to the Super 7 stage, leading up to the grand final scheduled for November 21.