ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലിലേക്ക് എത്തിയെങ്കിലും ചര്‍ച്ചയായത് ടീമിന്‍റെ സ്കോര്‍ ബോര്‍ഡാണ്. പല ഇന്ത്യന്‍ താരങ്ങളുടെയും യഥാര്‍ഥ പേരില്‍ നിന്നും വ്യത്യസ്തമായ പേരുകളാണ് ടെലിവിഷന്‍ ഗ്രാഫിക്സില്‍ കണ്ടത്. പല താരങ്ങളും ആരാണെന്ന് പോലും ആരാധകര്‍ക്ക് സംശയമുണ്ടാക്കി. 

ഇക്കൂട്ടത്തില്‍ ഒന്നാണ് ടിടിവി നമ്പൂരി. തിലക് വര്‍മയുടെ പേരാണ് ബ്രോഡ്കാസ്റ്റര്‍ ടിടിവി നമ്പൂരി എന്ന് എഴുതികാണിച്ചത്. നമ്പൂരി താക്കൂർ തിലക് വർമ്മ എന്നാണ് താരത്തിന്‍റെ മുഴുവന്‍ പേര്. സാധാരണയായി തിലക് വര്‍മ എന്നു മാത്രമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍  2023-ൽ ഹാങ്ചൗവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഉപയോഗിച്ചതും ടിടിവി നമ്പൂരി എന്ന പേരാണ്. 

പാസ്പോര്‍ട്ടിലും രജിസ്ട്രേഷനിലും ഉപയോഗിച്ച പേരുകളാണ് ഏഷ്യന്‍ ഗെയിംസില്‍ ഔദ്യോഗിക ഗ്രാഫിക്സുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതാണ് പരിചിതമായ പേരില്‍ നിന്നും വ്യത്യാസമുണ്ടാകാന്‍ കാരണം. മലയാളി താരം സഞ്ജു സാംസണിന്‍റെ പേരെഴുതിയത് എസ് വിശ്വനാഥ് എന്നാണ്. സഞ്ജുവിന്‍റെ പിതാവിന്‍റെ പേരാണ് വിശ്വനാഥ്. സഞ്ജു വിശ്വനാഥ് സാംസൺ അല്ലെങ്കിൽ എസ്.വി. സാംസൺ എന്നാണ് സഞ്ജുവിന്‍റെ മുഴുവന്‍ പേര്. ഇക്കൂട്ടത്തിലുള്ള മറ്റൊരാളാണ് ഡബ്ലു എസ് മണി സുന്ദര്‍. വാഷിങ്ടണ്‍ സുന്ദറിനെയാണ് ഇങ്ങനെ എഴുതിയത്. 

ENGLISH SUMMARY:

India reached the Asian Games cricket final, but the unusual player names displayed on the official broadcast graphics created widespread curiosity among fans. Prominent among them was Tilak Varma being shown as 'TTV Namboori', which stems from his full official name Namboori Thakur Tilak Varma. Similarly, Sanju Samson was listed as 'S Viswanath' after his father's name, while Washington Sundar appeared as 'WS Mani Sundar'. The organizers used full names as recorded in official passports and event registration documents, causing these unfamiliar graphic displays for popular Indian cricketers.