Virat Kohli celebrates during the first One Day International (ODI) cricket match between India and West Indies, in Thiruvananthapuram. Kohli becomes only the second player after Sachin Tendulkar to complete 15000 runs in One-day Internationals. (PTI Photo/R Senthilkumar)
ഏകദിന ക്രിക്കറ്റിൽ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മല്‍സരക്കിലൂടെ ഏകദിന ഫോർമാറ്റിൽ 15000 റൺസ് തികയ്ക്കുന്ന വേഗതയേറിയ താരമെന്ന റെക്കോർഡ് കോലി സ്വന്തം പേരിലാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 59 റൺസ് പിന്നിട്ടതോടെയായിരുന്നു ഈ നേട്ടം, തന്‍റെ 303-ാം ഇന്നിങ്സില്‍. ഇതിലൂടെ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡാണ് മലയാളി ആരാധകരെ സാക്ഷിയാക്കി കോലി തകര്‍ത്തത്. 377 ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിൻ 15,000 റൺസ് നേടിയിരുന്നത്. റൺവേട്ടയിൽ ചരിത്രം കുറിച്ച നിമിഷം ഇരു കൈകളും ഉയർത്തി സച്ചിനോടുള്ള ആദരവ് പ്രകടിപ്പിച്ച കോലിയെ കാര്യവട്ടത്തെ ഗാലറി എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ആദരിച്ചത്.
14,941 റൺസോടെയാണ് കോലി വെസ്റ്റിന്‍ഡീസിനെതിരെ ക്രീസിലെത്തുന്നത്. അതായത് 15,000 റൺസ് തികയ്ക്കാൻ വേണ്ടത് 43 റൺസ് മാത്രം. ഒടുവില്‍ വെറും 46 പന്തുകളിൽ നിന്ന് ബാക്ക്-ടു-ബാക്ക് ഫോറുകളിലൂടെ 59 റൺസിലെത്തിയ താരം 15,000 റൺസ് തികച്ചു. മുൻപ് 13,000 റൺസ് തികച്ചപ്പോഴും (267 ഇന്നിങസ്) സച്ചിന്റെ വേഗമേറിയ റെക്കോർഡ് (321 ഇന്നിങ്സ്) കോലി മറികടന്നിരുന്നു. ഏറ്റവും വേഗത്തിൽ 8,000, 9,000, 10,000, 11,000, 12,000, 13,000, 14,000 റൺസുകൾ പിന്നിട്ടതിന്റെ റെക്കോർഡും വിരാട് കോഹ്‌ലിയുടെ പേരിൽ തന്നെയാണ് ഉള്ളത്. ഇതോടെ ഏകദിന ഫോർമാറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ താരമെന്ന നേട്ടവും കോലിയുടെ പേരിലായി. സച്ചിൻ തെൻഡുൽക്കർ (18,426 റൺസ്) മാത്രമാണ് ഈ പട്ടികയിൽ കോലിക്ക് മുന്നിലുള്ളത്.
ALSO READ: തകര്‍ത്തടിച്ച് കോലിയും ഗില്ലും; കാര്യവട്ടത്ത് ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം ...
വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിന്‍റെ വമ്പന്‍ ജയമാണ് ഇന്ത്യയുടേത്. വെസ്റ്റിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. വിരാട് കോലിയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 110 റണ്‍സെടുത്ത് ഗില്‍ പുറത്തായി. 13 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 139 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. പത്തു ഫോറും ഒന്‍പതു സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എടുത്തു. വെസ്റ്റിൻഡീസ് ഓപ്പണർ ജസ്റ്റിൻ ഗ്രീസിന്റെ ആദ്യ ഏകദിന സെഞ്ചറി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിറന്നു. 108 പന്തിൽ നിന്നും 101 റൺസ് എടുത്ത ഗ്രീവ്സിനെ കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ഓപ്പണർ ജോൺ ക്യാംപലും അർധ സെഞ്ചറി നേടി. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ നേടിയ 195 റൺസ് ആണ് വെസ്റ്റിൻഡീസിന് മാന്യമായ സ്കോറിന് അടിത്തറ നൽകിയത്. മധ്യനിര ബാറ്റ്സ്മാൻ അമീർ ജാംഗോയും അർധ സെഞ്ചറി നേടി. നാലു വിക്കറ്റ് എടുത്ത കുൽദീപ് യാദവാണ് വെസ്റ്റിൻഡീസിന്റെ മധ്യനിരയെ പിടിച്ചു കെട്ടിയത്. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും നേടി.